entertainment

എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്, ഷൂട്ടിംഗ് കാണാൻ വരുന്നവരിൽ ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും- കാവ്യ മാധവൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. ഇപ്പോളി‍താ ജീവിതത്തെക്കുറിച്ച് പറയുന്ന കാവ്യയുടെ പഴയ അഭിമുഖമാണ് വൈറലാവുന്നത്.

ഡിഗ്രിക്ക് ജോയിൻ ചെയ്‌തെങ്കിലും കോളേജിലൊന്നും പോവാനായിട്ടില്ല. വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു. അവാർഡിനെക്കുറിച്ചൊന്നും അങ്ങനെ പ്രതീക്ഷിക്കാറില്ല. കുറേ വർഷം പാട്ട് പഠിച്ചിരുന്നു. കാറിലൊക്കെ പോവുമ്പോൾ പാട്ട് നിർബന്ധമാണ്. എന്റെ ഇഷ്ട ഗാനങ്ങൾ കൂടുതലും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഒറ്റയ്ക്കിരുന്ന് കേട്ടാൽ കരഞ്ഞ് പോവുന്ന തരത്തിലുള്ള പാട്ടുകളാണ്. വീട്ടിലിരിക്കുമ്പോൾ ടിവി കാണാറുണ്ട്. കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട്.

എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടല്ലോ, ഷൂട്ടിംഗ് കാണാൻ വരുന്നവരിൽ ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ. മറ്റ് ചിലർ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേൾക്കുന്നതാണ് ഇഷ്ടം. അറിയാവുന്ന കാര്യങ്ങൾ ചെയ്യാനും മടിയാണ്. യോഗയും ഡാൻസും പാട്ടുമൊന്നും പ്രാക്ടീസ് ചെയ്യാറില്ലെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫർട്ടല്ല അക്കാര്യത്തിൽ. മലയാളത്തിൽ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാൻ താൽപര്യമില്ല. കുറേ ആളുകൾക്കിടയിൽ ആരേയും അറിയാതെ നിൽക്കുന്നത് താൽപര്യമില്ല. യാത്ര പറച്ചിലുകൾ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാൽ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല. ആരോടും യാത്ര പറയാൻ നിൽക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേത്

Karma News Network

Recent Posts

മാവേലിക്കരയിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…

8 hours ago

റെയ്സിയുടെ തലയെടുത്തത്തോടെ അടുത്തത് ആരെന്ന ആശങ്കയിൽ അറബ് ലോകം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…

9 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…

9 hours ago

കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…

10 hours ago

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യത, ജാ​ഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…

10 hours ago

ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…

11 hours ago