Categories: national

വൈരാഗ്യം മറന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അരവിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെള്ളിയാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. ഡല്‍ഹിയുടെ വികസനത്തിനായി ആം ആദ്മി സര്‍ക്കാറിനെ പിന്തുണക്കണമെന്നു കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരുമായി ഒരുമ്മിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയ കെജ്രിവാള്‍ തലസ്ഥാന നഗരിയുടെ വികസനത്തിന് ആവശ്യമായ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പാര്‍ലമെന്റിലെത്തിയാണ് മോഡിയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയത്.

മോഡിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അദേഹത്തെ അഭിനന്ദിച്ചു. യമുനാ നദിയിലെ ജലം ഈ മണ്‍സൂണ്‍ കാലത്ത് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു. ആംആദ്മി പാര്‍ട്ടിയുടെ ഏറ്റവും മികച്ച ആരോഗ്യസുരക്ഷ നയം എന്ന് ഖ്യാതി കേട്ട പദ്ധതിയിലെ പ്രൈമറി മെഡിക്കല്‍ സെന്ററുകളായ മൊഹല്ല ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാന്‍ മോഡിയെ ക്ഷണിച്ചതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് ചര്‍ച്ച ചെയ്തായും, ഡല്‍ഹി സര്‍ക്കാരിന്റെ ഡല്‍ഹി ആരോഗ്യ സ്‌കീം വലതും മികച്ചതുമാക്കുകയാണ് ലക്ഷ്യമെന്നും മോഡിയെ അറിയിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് ആയുഷ്മാന്‍ ഭാരത് സമന്വയിപ്പിക്കുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കിയതായും അദേഹം കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

3 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

37 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago