national

കേരളത്തിലെ കൃഷി മന്ത്രിയ്‌ക്ക് തന്റെ വകുപ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ല, വിമർശനവുമായി കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി

കോഴിക്കോട്. കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. കാർഷിക മേഖലയുടെ ഉന്നമനത്തിനായുളള എല്ലാ പദ്ധതികളിലും കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാൽ കേന്ദ്രത്തിന് മുന്നിൽ ഈ പണം വിനിയോഗിച്ചോ കർഷകർക്ക് ഗുണം ചെയ്‌തോ എന്ന് പ്രോജക്ട് റിപ്പോർട്ട് നൽകാൻ കേരളം തയ്യാറാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ അനാവശ്യമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കേരളത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യ പരിഗണനയാണ് നൽകുന്നത്.

കർഷകർ കേരളസർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് കാരണം മറ്റുളളവരല്ല, നിങ്ങൾ തന്നെയാണ്. കേരളത്തിലെ കൃഷി മന്ത്രിയ്‌ക്ക് തന്റെ വകുപ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും മന്ത്രി വിമർശിച്ചു. കാര്യങ്ങൾ പഠിച്ചതിന് ശേഷം കേരള സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാണ്. പക്ഷേ ചർച്ചകൾക്ക് തയ്യാറാക്കാത്തത് കേരളമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Karma News Network

Recent Posts

പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകി, വേദി വിട്ടിറങ്ങിപ്പോയി ജി സുധാകരന്‍

നിശ്ചയിച്ച പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ഇന്ന് രാവിലെ ആലപ്പുഴയില്‍…

35 mins ago

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചd അധിർ രഞ്ജൻ ചൗധരി . ലോക്സഭ…

35 mins ago

സഞ്ജു ടെക്കി ഇനി വാഹനമോടിക്കണ്ടെന്ന് ആര്‍.ടി.ഒ, ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. യൂട്യൂബ് വഴി, തുടര്‍ച്ചയായുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ്…

55 mins ago

കോടതിയിലെ വീഡിയോ പകർത്തി പ്രചരിപ്പിച്ചു, സുനിത കെജരിവാളിനെ കുടഞ്ഞു, കോടതിയോട് കളി വേണ്ടെന്നും ഉത്തരവ്

അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതയെ എടുത്ത് കുടഞ്ഞ് കോടതി. മാർച്ച് 28 ന് ഭർത്താവ് കോടതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന…

1 hour ago

തീപിടുത്തത്തിന് പിന്നാലെ 4000കോടിയുടെ ആസ്ഥിയുള്ള കെ.ജി എബ്രഹാം ഒളിവിൽ? ദുരൂഹത

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 50 പേരോളം മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതെ തൊഴിലാളികൾ പണിയെടുത്ത…

1 hour ago

എല്ലാവർക്കും ആലിംഗനം, മോദിക്ക് മുന്നിൽ കൈകൂപ്പി ജോർജിയ മെലോണി

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…

2 hours ago