topnews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദബാധിതയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അതിന് ശേഷം കോഴിക്കോട് മിന്‍സ് ആശുപത്രിയില്‍ പോയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നു. അര്‍ബുദത്തിന്റെ ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. അതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി എന്ന് കാട്ടിയാണ് ഇവര്‍ വിദേശത്തു നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 5 ആയി.

Karma News Network

Recent Posts

ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മലയാള സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന ആരാധകർ…

20 seconds ago

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ : ഇരുചക്രവാഹനത്തിൽ പോകവെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിക്കുകയായിരുന്നു.…

37 mins ago

മലയാളി നഴ്സിന്റെ കുടുബത്തിന് ആശ്വാസവുമായി ഗവർണർ ആനന്ദബോസെത്തി

ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്സ് കൊല്ലം സ്വദേശിനി ഷർജ ഇല്യാസിന്റെ വീട്ടിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.…

47 mins ago

മണിപ്പൂരിൽ വെടിവയ്പ്പ്, സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ…

1 hour ago

കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്∙ കടലുണ്ടിയിൽ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു…

1 hour ago

തേയില തോട്ടങ്ങൾക്കടുത്ത് കടുവക്കൂട്ടം, സംഭവം മൂന്നാറിൽ, പശുക്കളെ കൊന്നു

മൂന്നാർ : കന്നിമല ലോവർ ഡിവിഷനിൽ കൂട്ടത്തോടെ കടുവകൾ ഇറങ്ങി. നാല് ദിവസം മുമ്പാണ് ഇവിടെ കടുവകൾ ഇറങ്ങിയത്. കന്നിമലയിലെ…

1 hour ago