national

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ : ഇരുചക്രവാഹനത്തിൽ പോകവെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ഡിവൈഡറിൽ ഇടിച്ച് സ്‌കൂട്ടർ മറിയുകയുമായിരുന്നു.

ഇതോടെ സ്കൂട്ടർ യുവതിയുടെ മുകളിലായി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്. അപകടസമയത് യുവതി ഹെൽമറ്റ്‌ ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇയർഫോണിൽ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമിതവേഗവും ഹെൽമെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാനിടയാക്കിയതായി പറയുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകി.

karma News Network

Recent Posts

മഴ തുടരുന്നു, മതിൽ തകർന്ന് വീണ് ഒരു കുട്ടിയുൾപ്പടെ ഏഴ് മരണം

ഹൈദരാബാദ് : ഹൈദരാബാദില്‍ മഴയ്ക്ക് ശമനമില്ല. ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍…

12 mins ago

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച്…

20 mins ago

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ്…

41 mins ago

പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്.…

50 mins ago

ജീവനക്കാർ കൂട്ടഅവധിയിൽ, 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ, ദുരിതത്തിൽ

ന്യൂഡല്‍ഹി : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ…

1 hour ago

ചക്കിയുടെ വിവാഹത്തിൽ നിന്ന് മഞ്ജു മാറി നിന്നത് മകളെ ഓർത്ത്, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

മാളവിക ജയറാമിന്റെ വിവാഹത്തിന് മഞ്ജു വാര്യരെ കാണാഞ്ഞതിന്റെ പരിഭവം ആരാധകർക്ക് ഉണ്ടായിരുന്നു. എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന…

2 hours ago