topnews

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂർ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂർ 303, കാസർഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജൻ ചെട്ടിയാർ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോർട്ട് സ്വദേശി കൃഷ്ണൻകുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാൽ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേർത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേൽ മാർക്കറ്റ് സ്വദേശി എം.എസ്. ജോൺ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രൻ (50), മുതുവള്ളൂർ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാൻ (56), കുറുവ സ്വദേശി അബൂബക്കർ (69), താഴേക്കോട് സ്വദേശി കുഞ്ഞൻ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂർ പുന്നാട് സ്വദേശി കുമാരൻ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 81 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5745 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂർ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂർ 273, കാസർഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

36 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂർ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂർ 436, കാസർഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,52,645 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,344 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2519 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), അറക്കുളം (സബ് വാർഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാർഡ് 19), മലപ്പുറം മുൻസിപ്പാലിറ്റി (സബ് വാർഡ് 24), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 9, 10, 11), തൃശൂർ ജില്ലയിലെ ചാഴൂർ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാർഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

20 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

46 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago