kerala

സംസ്ഥാനത്ത് കനത്ത മഴ, ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം, തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ പെയ്‌തിറങ്ങിയ മഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കേരളത്തോടുചേർന്ന തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്താണ് ചക്രവാതച്ചുഴിയുള്ളത്.

ശനിയാഴ്ചയോടെ ആന്തമാൻ സമുദ്രത്തിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതേതുടർന്ന് വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും.

karma News Network

Recent Posts

സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്ന മുസ്ലീം കഥാപാത്രമായി, അയ്യർ ആക്കി കുറിയും തൊട്ട് മതം മാറ്റിയത് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം എഴുതപ്പെട്ടത് അലി എന്നോ മറ്റോ പേരുള്ള ഒരു മുസ്ലിം…

25 mins ago

വില്ലനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി, സ്കൂട്ടര്‍ യാത്രികൻ മരിച്ചു

പാലക്കാട് : അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ പൊലിഞ്ഞത് ഒരു ജീവൻ. പാലക്കാട് ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ രാത്രി ഏഴരയോടെയാണ്…

35 mins ago

ഫോർട്ട്കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊച്ചി ∙ ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ എന്നയാളെ പൂട്ടിക്കിടന്ന വീട്ടില്‍…

2 hours ago

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് അറസ്റ്റിൽ. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍…

2 hours ago

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

2 hours ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

3 hours ago