kerala

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ‌ശക്തി പ്രാപിക്കുന്നു: തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് ജാ​ഗ്രതാ നിർദ്ദേശം.

തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയ്ക്ക് പുറമേ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലും ബുധനാഴ്ച ഈ ജില്ലകള്‍ക്ക് പുറമേ എറണാകുളത്തും, വ്യാഴാഴ്ച കൊ്ല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതല്‍ ശക്തിപ്രാപിക്കാനും വ്യാഴാഴ്ച ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ഈ ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരള- ലക്ഷദ്വീപ് തീരത്തിനിടയില്‍ വരുംമണിക്കൂറില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

7 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

10 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

10 hours ago