ന്യൂഡല്‍ഹി. സിഎഎ നടപ്പിലാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ നല്കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ നല്‍കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് കേരളത്തിന്റെ നിര്‍ണായക നീക്കം. പൗരത്വ നിയമഭേഗതിച്ചട്ടം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ 19ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കേരളത്തിന്റെ ആവശ്യം ഇതോടൊപ്പം പരിഗണിക്കും.
പൗരത്വം നല്കാന് മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്നും. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനത്തിന് ന്യായീകരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…