topnews

കേരളത്തിൽ 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 19 പേർ മലപ്പുറം ജില്ലയിൽ നിന്ന്

സംസ്ഥാനത്ത് ഇന്ന് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ 3 പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച 25 പേരിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂർ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറത്ത് 14 പേർ യുഎഇയിൽ നിന്നും 4 പേർ ഖത്തറിൽ നിന്നും, ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നും, തൃശൂരിൽ ഒരാൾ ഖത്തറിൽ നിന്നും ഒരാൾ യുഎസ്എയിൽ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Karma News Editorial

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

24 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

29 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

41 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

1 hour ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

1 hour ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

2 hours ago