kerala

പിണറായിക്ക് കീഴിലെ കേരളം തുലഞ്ഞു ,ഇനി രക്ഷ മോദിയിൽ മാത്രം

കേരളത്തെ ഭരിച്ചു കുട്ടിച്ചോറാക്കി ,ഇപ്പോൾ സംസ്ഥാനം കടന്നു പോകുന്നത് പാപ്പരായ സമ്പദ് വ്യവസ്ഥയിൽ കൂടെ എന്ന് തുറന്നു പറഞ്ഞു കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.പിണറായി വിജയന് കീഴിലുള്ള ഇടത് സർക്കാരിന് പെൻഷനും ശമ്പളവും പോലും കൃത്യമായി നൽകാൻ സാധിക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ പദ്ധതി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കി ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പുവരുത്തി. പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.രാഷ്‌ട്രീയത്തിലെ ഏറ്റവും മികച്ച അദ്ധ്യായമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും തിരുവനന്തപുരത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാർ ട്രഷറി നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയാണ് നവകേരള സദസുൾപ്പെടെ സർക്കാർ നടത്തിയത്. കേരളത്തിന്റെ ധൂർത്തിനെ കേന്ദ്രസർക്കാരും വിമർശിച്ചിരുന്നു.,

അതേസമയം, സിവിൽ പൊലീസ് ഓഫീസർ (സിപിഒ) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതോടെ പട്ടിക റദ്ദായ അവസ്ഥ തികച്ചും ദൗർഭാഗ്യകരമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. എഴുത്ത് പരീക്ഷയും കായികക്ഷമതയുമടക്കമുള്ള കടമ്പകൾ കടന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ച പട്ടിക നിയമനം പൂർത്തിയാക്കാതെ റദ്ദായിപ്പോയത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടിനും യുവജനങ്ങളോട് പുലർത്തുന്ന ശത്രുതാ മനോഭാവത്തിനുമുള്ള മറ്റൊരുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തെ എൽഎംഎസ് കോംപൗണ്ടിൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിനെ കാണാൻ ഉദ്യോഗാർത്ഥികൾ പരാതിയുമായി വീണ്ടുമെത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സർക്കാർ പൂർണ്ണമായും അവഗണിച്ചതിനാൽ കോടതിയാണ് ഏക പ്രതീക്ഷയെന്ന് അവർ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആവശ്യ പ്രകാരം ഈ വിഷയത്തിൽ നിയമപരമായ പരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിവന്ന ഉദ്യോഗാർത്ഥികൾ ഒരു മാസം മുൻപ് ഇതേ പരാതിയുമായി രാജീവ് ചന്ദ്രശേഖറിനെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തിര ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് അന്നു തന്നെ ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകുകയും ചെയ്തു. എന്നാൽ കത്തിന് ഇതുവരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കേരളത്തിലിപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കു പോലും നിയമനം ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാവുന്നതല്ല.

സിദ്ധാർത്ഥിനെപ്പോലെ സമർത്ഥരായ യുവാക്കളെ ഒരു വശത്ത് കൊല്ലാക്കൊല ചെയ്ത് നശിപ്പിച്ച് സംസ്ഥാനത്തെ യുവാക്കളുടെ ഭാവിക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക പുന:സ്ഥാപിച്ച് കാലാവധി നീട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ അവർക്ക് ഉറപ്പ് നൽകി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago