മദീന: കോട്ടയം സ്വദേശിനിയായ നഴ്സ് സൗദിയിലെ മദീനയില്‍ നിര്യാതയായി. കോട്ടയം മാന്നാനം സ്വദേശിയായ ജിജിമോള്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.
ജിജിമോള്‍ക്ക് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിന് കാരണം. 17 വര്‍ഷക്കാലമായി മദീനക്ക് അടുത്തുള്ള ഹാനാക്കിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭര്‍ത്താവ്: ജിന്റോ ജോര്‍ജ്. മകന്: ജിനോ ജിന്റോ (13 വയസ്സ്). മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്‍ത്തകര്‍ സലാം കല്ലായ്, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ സജീവമായി രംഗത്തുണ്ട്.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…