ന്യൂഡല്‍ഹി. കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതിക്ക് പകരമായിട്ടായിരിക്കും പ്ലീനറി സമ്മേളനം വരെ സ്റ്റിയറിങ് കമ്മിറ്റി പ്രവര്‍ത്തിക്കുക.
കേരളത്തില്‍ നിന്നും മൂന്ന് പേരാണ് സമിതിയില്‍ ഇടംപിടിച്ചത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. കമ്മറ്റിയില്‍ 47 അംഗങ്ങളാണ് ഉള്ളത്. ഖാര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു.
സ്ഥാനമൊഴിഞ്ഞ സോണിയയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും സ്റ്റിയറിങ് കമ്മിറ്റിയിലുണ്ട്. അടുത്ത എഐസിസി സമ്മേളനത്തിലാകും പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…