kerala

കൊച്ചിയിൽ ബാറിൽ വെടിവയ്പ്; വെടിയുതിർത്തത് രണ്ട് റൗണ്ട്

കൊച്ചി. കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ്. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ് ഉണ്ടായത്. ബാറില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് പേര്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകായിരുന്നു.

പോലീസ് വെടിവയ്പ് നടത്തിയവര്‍ക്കായി അന്വേഷണം ശക്തമാക്കി. അതേസമയം ബാര്‍ ഇഉടമകള്‍ പോലീസില്‍ വിവരം അറിയിക്കുന്നത് രാത്രി എട്ട് മണിയോടെയാണ്. വെടിവയ്പ് നടത്തിയ ശേഷം ഇവര്‍ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ നിന്നും വെടിവയ്പ് നടത്തിയവരെ സംബന്ധിച്ച് വിവരം ലഭിച്ചതായിട്ടാണ് സൂചന.

വെടിവയ്പ് നടന്നതിന് ശേഷം ബാര്‍ ജീവനക്കാര്‍ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തയ്യാറായിരുന്നില്ല എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. വെടിവയ്പ് നടത്തിയവര്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ബാറില്‍ എത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച് പണം നല്‍കിയ ശേഷം തോക്ക് എടുത്ത് ഇവര്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ ബാറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു.

അതേസമയം എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. അടച്ചുസീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും.

Karma News Network

Recent Posts

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

11 mins ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

25 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

58 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

1 hour ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

3 hours ago