topnews

6 വയസുകാരി ജനിച്ചത് 3 പേർക്ക് ജീവൻ നല്കാൻ, അമ്മയുടെ കുഞ്ഞുവാവ എന്റെ ശരീരത്തിലുണ്ട്

ചിലരുടെ ഈ ലോകത്തേ ജ്നനം അവർക്ക് ജീവിക്കാൻ ആയിരിക്കില്ല. ആ ജന്മം മറ്റുള്ളവർക്ക് ജീവിക്കാൻ ഉള്ള അവസരത്തിനായിരിക്കും. ചിലപ്പോൾ ഒരാളുടെ മരണം നിരവധി പേരേ രക്ഷിക്കാൻ ആയിരിക്കാം. അങ്ങിനെയുള്ള ഒരു ജന്മമായിരുന്നു ശ്രീദേവിയുടേത്. ഒരുപക്ഷേ അവൾ ജനിച്ചതു തന്നെ മൂന്നു പേരെ രക്ഷപ്പെടുത്താനായിരിക്കും..’നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടച്ച് ശ്രീദേവിയുടെ അമ്മ കീർത്തി പറഞ്ഞു. ആറാം ജന്മദിനം ആഘോഷിച്ച ദിവസം ലോകത്തോടു വിടപറഞ്ഞ ദേവിശ്രീയുടെ അമ്മയാണ് കീർത്തി. തന്റെ കുഞ്ഞു മാലാഖയുടെ മൂന്ന് അവയവങ്ങൾ മൂന്നു പേരെയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് എന്ന് അഭിമാനത്തോടെ പറയുമ്പോഴും കീർത്തി വിതുമ്പി. ദേവിശ്രിയുടെ രണ്ടു വൃക്കകളും കരളുമാണ് 3 പേർക്കായി നൽകിയത്. ഒരു കിഡ്നി നൽകിയത് മലയാളിയായ ഏഴുവയസ്സുകാരൻ ആദമിനാണ്.

തന്റെ പിഞ്ചോമന മോളുടെ കരളും, വൃക്കയും മൂലം 3 പേരാണ്‌ ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്നറിയുമ്പോൾ തന്നെ ശ്രീദേവിയുടെ അമ്മ കീർത്തിക്ക് ആശ്വാസം. മരണ ശേഷം മണ്ണായും, ചാരമായും ഒക്കെ പോകുന്ന അവയവങ്ങൾ ജീവൻ നല്കിയത് 3 പേർക്കാണ്‌. അവരിലൂടെ ശ്രീദേവിയെ കാണും എന്ന് അമ്മ കീർത്തി പറയുമ്പോൾ വിരഹതയേക്കാൾ പ്രതീക്ഷയുടെ തിളക്കമാണ്‌ ആ അമ്മയിൽ.

ആദമിനെയും കുടുംബത്തെയും കഴിഞ്ഞദിവസം ദുബായ് മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റിയിൽ വച്ച് കണ്ടപ്പോൾ മകളുടെ തുടിപ്പുകൾ കീർത്തി അറിഞ്ഞു. ആദമാകട്ടെ കീർത്തിയുടെ നെറുകയിൽ മുത്തം നൽകി തന്നെ ജീവത്തിലേക്കു മടക്കി കൊണ്ടുവന്നതിന് നന്ദി പറഞ്ഞു. “എനിക്ക് അറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവ  (6 വയസുകാരി  ശ്രീദേവി) യുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്””-നിഷ്ക്കളങ്കമായി ചിരിച്ച് ആദം പറഞ്ഞു. “വളരെ പക്വതയോടെയാണ് ആദം സംസാരിച്ചത്. അത് അദ്ഭുതപ്പെടുത്തി””-അരുൺ പറഞ്ഞു. റാസൽഖൈമയിൽ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോൺ ജേക്കബിന്റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടിൽ ഡോ. ദിവ്യ സേറ ഏബ്രഹാമിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദം. ഒൻപതാം മാസം മുതൽ വൃക്ക രോഗ ബാധിതനായിരുന്നു. അബുദാബിയിൽ യുഎഇ എക്സ്ചേഞ്ചിൽ ഐടി ഉദ്യോഗസ്ഥനായ അരുണിന് ആദ്യം ലണ്ടനിലായിരുന്നു ജോലി. പിന്നീടാണ് അബുദാബിയിലേക്കു വന്നത്.

ഏകമകളായ ദേവിശ്രീയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം ആദ്യമാണ്. ജൂലൈ ഒന്നിന് ആറാം ജന്മദിനത്തിൽ വൈകിട്ടോടെയാണ് രോഗം മൂർച്ഛിച്ചതോടെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. അന്നു തന്നെ മസ്തിഷ്ക മരണം സംഭവിച്ചു. പിന്നാലെയാണ് അവളുടെ അവയവങ്ങൾ ദാനം ചെയ്യുന്ന കാര്യം അധികൃതർ സംസാരിച്ചത്. ദേവിശ്രീ ചെറുപ്പം മുതലേ ദാനധർമം ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നതിനാൽ അവളുടെ ആഗ്രഹവും അതാകുമെന്ന് ഉറപ്പിച്ച് കീർത്തിയും അരുണും സമ്മതിച്ചു.

ആദമിനെ കൂടാതെ അബുദാബിയിൽ തന്നെ ഒരു കുട്ടിക്കും സൗദിയിലെ ഒരു മുതിർന്ന വ്യക്തിക്കുമാണ് കിഡ്നിയും കരളും നൽകിയത്. ജൂലൈ 15ന് ആദമിന്റെ ശസ്ത്രക്രിയ നടത്തി. ആദമിനെ മാത്രമാണ് ഇതുവരെ കണ്ടതെന്ന് കീർത്തി പറഞ്ഞു. അവയവ ദാനത്തിന്റെ മഹത്വം മനസ്സിലാക്കിയ കുടുംബത്തോടുള്ള ആദര സൂചകമായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിൽ ദേവിശ്രീയുടെ ചിത്രവും വിവരണവും അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്. മണ്ണായി തീരുന്ന പ്രിയപ്പെട്ടവരുടെ ശരീരത്തിലെ അവയവങ്ങൾ വെറും മണ്ണും ചാരവും ആയി കാണാനോ അതോ ഇതുപോലെ ജിഇവനുള്ള തുടിപ്പുകൾ ആയി കാണാനോ നിങ്ങൾക്കിഷ്ടം. പറയുന്നു. പ്രതികരണം എഴുതൂ….

Karma News Editorial

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

57 mins ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

1 hour ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

2 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

3 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

3 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

4 hours ago