topnews

കേരളത്തില്‍ ജനിച്ച് വീഴുന്ന കുഞ്ഞിന്റെ തലയില്‍ 80,000 കടം, കിഫ്ബി കോടികള്‍ വാങ്ങി പാവപ്പെട്ടവരുടെ തലയില്‍ വയ്ക്കുന്നു

സംസ്ഥാനത്തിനായി കിഫ്ബി വഴി കോടിക്കണക്കിന് രൂപ കടം എടുത്തത് വലയി സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തനം ഭരണഘടന വിരുദ്ധം ആണെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ പോലും കേരളത്തിന്റെ ഈ കടമെടുപ്പ് തച്ചുടയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3100 കോടി രൂപയുടെ കട ബാധ്യതയാണ് കിഫ്ബിവഴി എടുത്ത കടത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ ജനിച്ച് വീഴുന്ന ഒരു കുഞ്ഞ് പോലും 80000 രൂപയുടെ കടക്കാരനായിട്ടാണ് പിറന്ന് വീഴുന്നത്. കോടികള്‍ കടമെടുത്ത് ഒടുവില്‍ പാവപ്പെട്ട ജനത്തിന്റെ തലയില്‍ കടം കെട്ടിവെയ്ക്കുന്നു.നികുതി ഇനമായി ഇത് സാധാരണക്കാരില്‍ നിന്നും പിടിക്കുകയും ചെയ്യുന്നു.

കേരളത്തിനായി ആയിര കണക്കിനു കോടി രൂപ വിദേശത്ത് നിന്നടക്കം കടം വാങ്ങുന്ന കിഫ്ബി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഭരണഘടനാ വിരുദ്ധം എന്ന് കട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട്. കിഫ്ബി വിദേശത്ത് നിന്നും പണം എത്തിക്കുന്നത് രാജ്യത്തിന്റെ സംബദ് വ്യവസ്ഥയെ താറുമാറാക്കും എന്ന വിധത്തിലാണ് റിപോര്‍ട്ടുകള്‍ ഉള്ളത്. കേരളത്തിന് ഏറ്റവും അധികം സാമ്പത്തിക ബാധ്യതയും കടവും ഉണ്ടാക്കി വയ്ച്ച് സഥാപനമാണ് കിഫ്ബി. മാത്രമല്ല ഇടത് മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ ഒരു മലയാളിയുടെ കടം 40000 രൂപ ആയിരുന്നത് ഇപ്പോള്‍ ജനിച്ച് വീഴുന്ന കുഞ്ഞിനു പോലും കട ബാധ്യത 80000 രൂപയിലേക്ക് ആയിരിക്കുന്നു. കേരളത്തില്‍ ജനിച്ച് വീഴുന്ന ഓരോ കുഞ്ഞു പോലും 80000 രൂപയുടെ കടം സ്വന്തമാക്കുകയാണ്. സംസ്ഥാനത്തിനു ഇത്ര വലിയ കടകെണി ഉണ്ടാക്കി വയ്ച്ചിരിക്കുന്നത് കിഫ്ബി എന്ന സ്ഥാനം എന്നും ആരോപണം ഉണ്ട്. സഹസ്ര കോടികള്‍ കടം വാങ്ങുന്നു. എന്നിട്ട് കേരളത്തിന്റെ ജനത്തിന്റെ തലയില്‍ വയ്ക്കുന്നു. ഇതെല്ലാം ഭാവിയില്‍ ജനം നല്‌കേണ്ട നികുതി ബാധ്യതയായി മാറും

ഇപ്പോള്‍ സി.എ.ജി റിപോര്‍ട്ട് ഇതെല്ലാം ശരിവയ്ക്കുന്നു. വായ്പയെടുത്തും സര്‍ക്കാരില്‍ നിന്നു വിഹിതം വാങ്ങിയും 5 വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് സ്വതന്ത്ര സംവിധാനമായ കിഫ്ബിയുടെ ലക്ഷ്യം. എന്നാല്‍ ഈ 50000 കോടി അതായത് അരക്ഷം കോടി എവിടെ നിന്നു കൊണ്ടുവരുന്നു എന്ന് ആരും അന്വേഷിക്കുന്നില്ല. കേരളത്തേ തീറെഴുതി നല്‍കി കടകെണിയിലാക്കിയാണിവര്‍ ഇത് ചെയ്യുന്നത്. കേരളമാണ് കിഫ്ബി പണയം വയ്ക്കുന്നത്. അര ലക്ഷം കോടി രൂപയുടെ കടം ഭാവിയില്‍ പലിശയും എല്ലാമായി ലക്ഷ കണക്കിനു കോടിയായി മാറും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും.കേന്ദ്ര സംസ്ഥാന ബജറ്റുകളേ പോലും ബധിക്കും.കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കണ്ടെത്തിയ ഗുരുതര തെറ്റുകള്‍ കേരളത്തിനു വലിയ മുന്നറിയിപ്പാണ്.ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കുന്നതിനുമായി ഭരണഘടന 148 മുതല്‍ 151 വരെയുള്ള വകുപ്പുകള്‍ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ . സര്‍ക്കാരുകളുടെ വാര്‍ഷിക കണക്കുകള്‍ ഒത്തു നോക്കി പാര്‍ലമെന്റില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്‌മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാന്‍ കഴിയുകയുള്ളൂ.. ഇത്രമാത്രം പ്രാധാന്യവും വിശ്വാസ്യതയുമാണ് സി.എ.ജിക്ക് ഉള്ളത്. ലാവലിന്‍ അടക്കം ഉള്ള അഴിമതികള്‍ കണ്ടെത്തിയത് സി/.എ ജി അയിരുന്നു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കിഫ്ബി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് കിഫ്ബിയുടെ ചെയര്‍മാന്‍.ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്.കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കിഫ്ബിയുടെ ഫണ്ട് ചിലവഴിക്കുന്നതിനെതിരെ മുമ്പും വിമര്‍ശനം ധാരാളം വന്നതാണ്. കേരലത്തിന്റെ സമ്പദ് വ്യവസ്ഥയിലും ഓരോ മലയാളിക്കും പതിനായിരങ്ങള്‍ കടം വരുത്തുന്നതുമായ കിഫ്ബി എന്ന സംഭവം എന്തെന്ന് പോലും ഇനിയും സാധാരണക്കാരനറിയില്ല. കടം വാങ്ങി നാട് മുടിച്ച് വികസിപ്പിക്കാനാണ് കിഫ്ബി എന്നു തന്നെ ചുരുക്കി പറയാം. നമുക്ക് ആഗ്രഹങ്ങള്‍ക്ക് അതിരുകള്‍ ഇല്ല. എന്നാല്‍ ആഗ്രഹങ്ങള്‍ സാധിക്കാന്‍ 1000 രൂപ മാസ വരുമാനം ഇല്ലാത്ത അവസ്ഥയില്‍ മാസം 1 ലക്ഷം രൂപ ലോണ്‍ എടുത്താല്‍ എന്തായിരിക്കും അവസ്ഥ..ഇതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വരുന്ന സര്‍ക്കാരുകള്‍ക്കും, ഭാവി തലമുറയ്ക്കും അപകടം വരുത്തുകയാണ് ചെയ്യുന്നത്.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

21 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

26 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

54 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

56 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago