entertainment

അവസാനം കാണുമ്പോള്‍ സാറിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, ബാലകൃഷ്ണ പിള്ളയുടെ ഓര്‍മയില്‍ കിഷോര്‍ സത്യ

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം കാരണമായിരുന്നു മരണം. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരം കിഷോര്‍ സത്യ. ബാലകൃഷ്ണപിള്ളയെ അവസാനം കണ്ടതിനെ കുറിച്ചാണ് കിഷോര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇന്നലത്തെ ആഹ്ലാദം ഇന്ന് സങ്കടമായല്ലോ. ബാലകൃഷ്ണ പിള്ള സര്‍ ഇനിയില്ല. എന്ത് എഴുതണം എന്ന് എനിക്കറിയില്ല. പക്ഷെ ഇനി ആ കരുതല്‍, സ്‌നേഹം, വാര്‍ത്തമാനങ്ങള്‍ ഒന്നും ഇനി എനിക്ക് ഇല്ലല്ലൊ.കോവിഡ് പ്രതിസന്ധി കാരണം കുറെ നാളായി ഞാന്‍ സാറിനെ കാണാന്‍ പോവാറില്ലായിരുന്നു.

പല സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ഞാന്‍ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി. അവസാനം കാണുമ്പോള്‍ സാറിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു .പക്ഷെ അതെന്നെ ഒത്തിരി സങ്കടപ്പെടുത്തി. അതുകൊണ്ടുതന്നെ ഞാന്‍ വിഷമത്തോടെ നേരത്തെ ഇറങ്ങി.

ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമ, സീരിയല്‍ കുടുംബ വിശേഷങ്ങള്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍. എപ്പോഴും എന്റെ മോന്‍ നീരുവിന്റെ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നു. തിരക്കിനിടയിലും എന്റെ സീരിയല്‍ കാണാന്‍ പോലും സര്‍ സമയം കണ്ടെത്തിയിരുന്നു. എഴുതിയാല്‍ തീരില്ല.പങ്കുവെച്ച വിശേഷങ്ങള്‍, കഥകള്‍, കാര്യങ്ങള്‍, അനുഭവങ്ങള്‍…..

സര്‍, ഓര്‍മ്മകളില്‍ അനശ്വരനായി അങ്ങ് തുടരും…

Karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

15 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

31 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

49 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago