entertainment

ഭാര്യ ഒരു തുറന്നിട്ട ചന്തയാണ്, അതില്‍ നിന്നും എന്തൊക്കെ വേണ്ടതെന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം, കിഷോര്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതനായ നടനും മിമിക്രി താരവും അവതാരകനുമൊക്കെയാണ് കിഷോര്‍. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുന്നത്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിഷോര്‍ തന്റെ മനസ് തുറന്നത്. കിഷോറിനൊപ്പം നിന്‍സിയും പരിപാടിയില്‍ എത്തിയിരുന്നു. പരിപാടിയില്‍ സംഗീതത്തെ കുറിച്ച് സ്വാസിക ചോദിച്ചപ്പോഴാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയ നഷ്ട പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കിഷോര്‍ തുറന്ന് പറഞ്ഞത്. മാത്രമല്ല ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും താരം രസകരമായ രീതിയില്‍ പറയുന്നുണ്ട്.

കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പക്വതയെത്തിയ ശേഷം എനിക്കൊരു പ്രണയമുണ്ടായിരുന്നു. പ്രണയിച്ചവരെയൊന്നും കല്യാണം കഴിക്കാന്‍ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. പാകമാവാത്ത ഷൂ കാലില്‍ കുത്തി കയറ്റിയതിന് ശേഷം ഒരു നാല് കിലോമീറ്റല്‍ നടക്കുക. എന്നിട്ട് കുറച്ച് കഴിഞ്ഞ് അത് ഊരുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ടല്ലോ, അത് പോലെയാണ് ആ ഫീല്‍.

ഭാര്യയെന്ന് പറയുമ്പോള്‍ നമ്മള്‍ അവരുടെ ഇഷ്ടങ്ങള്‍ ചികഞ്ഞെടുക്കണം. ഭാര്യ ഒരു തുറന്നിട്ട ചന്തയാണ്, അതില്‍ നിന്നും എന്തൊക്കെ വേണ്ടതെന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം. കാമുകിയെന്ന് പറയുന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ്. അവിടെ എല്ലാം പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാവും. നമുക്ക് വേണ്ടത് മാത്രം ഇങ്ങെടുത്താല്‍ മതി. ഉരുളക്കിഴങ്ങ് ആണെങ്കില്‍ നല്ലത് പോലെ പോളീഷ് ചെയ്ത് വെച്ചിട്ടുണ്ടാവും. എല്ലാം തീയും ലൈറ്റുമൊക്കെ ഇട്ട് മനോഹരമായിരിക്കും. പക്ഷേ ഈ സാധാനം അത്ര നല്ലതായിരിക്കില്ല. ഭാര്യ ലേശം മണ്ണ് പിടിച്ച ഉരുളക്കിഴങ്ങ് പോലെയായിരിക്കും. അത് ഇത്തിരി കഴുകിയാല്‍ അടിപൊളിയാണ്. പലര്‍ക്കും ക്ഷമ ഇല്ലാത്തത് കൊണ്ടാണ് അത് കഴുകി എടുക്കാന്‍ ശ്രമിക്കാത്തത്.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

3 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

9 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

41 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

49 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago