entertainment

എന്റെ ഇന്‍സ്റ്റ പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം അറിയുമ്പോള്‍ പലര്‍ക്കും കണ്ണ് തള്ളിയേക്കാം, കിഷോര്‍ സത്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കിഷോര്‍ സത്യ. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടന്‍. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എന്തുകൊണ്ട് ഫോട്ടോ ഇടുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. ഇന്‍സ്റ്റഗ്രാമില്‍ തന്നെ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യത്തിന്റെ കാരണം പറഞ്ഞിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റ പേജില്‍ 2000 പേര്‍ പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം. കാരണം താനൊരു വൈറല്‍ ജീവിയല്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ടെലിവിഷന്‍ താരങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിയുമായുള്ള തിരക്കുകളില്‍ ആയിരുന്നെന്നും കിഷോര്‍ സത്യ സോഷ്യല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

കിഷോര്‍ സത്യയുടെ കുറിപ്പ് ഇങ്ങനെ, എന്താ ഇന്‍സ്റ്റയില്‍ പടമൊന്നുമിടാത്തെ. എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്.. ലോകഡൗണ്‍ ആയി വീട്ടില്‍ ഇരുപ്പായിട്ട് 2 മാസം ആകാറാവുന്നു. ഞാന്‍ ഒരിക്കലും ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി അല്ല എന്നാണ് എന്റെ വിശ്വാസം.. എന്റെ സിനിമകളും പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടവരാണ് എന്നെ സ്‌നേഹിക്കുന്നവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ ഇന്‍സ്റ്റ പേജില്‍ ആകെ 2000 പേര്‍ പോലുമില്ല എന്ന് പറയുമ്പോള്‍ പലരും കണ്ണ് തള്ളിയേക്കാം. അതാണ് ഞാന്‍ പറഞ്ഞത് ഞാന്‍ ഒരു വൈറല്‍ ജീവിയല്ല. വൈറല്‍ ആക്കാനായി ബോധപൂര്‍വം ഒന്നും ചെയ്യാറുമില്ല. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി ടെലിവിഷന്‍ താരങ്ങളുടെ സംഘടന ആയ ആത്മയുടെ അംഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിയുമായുള്ള തിരക്കുകളില്‍ ആയിരുന്നു.

സഹപ്രവര്‍ത്തകകര്‍ക്കു വേണ്ടി ഓടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനിടയില്‍ ഇന്‍സ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നില്‍ നിന്ന് തെല്ലകലം പാലിച്ചു.. നിങ്ങളുടെ പരാതി തീര്‍ക്കാന്‍ ഒരു പടം ഇടാമെന്നു നോക്കുമ്പോള്‍ പുതിയ നല്ലൊരു പടം പോലുമില്ല. അപ്പോള്‍ ഒരു ത്രോബാക്ക് കിടക്കട്ടെ എന്ന് കരുതി. ജാട കുറക്കേണ്ട. കോട്ടും സൂട്ടുമൊക്കെ ആവട്ടെ.

Karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

5 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

21 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

39 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

57 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago