topnews

സർക്കാരിന്റെ തുടർ‌ച്ചയായ പരിശോധന, 3500 കോടിയുടെ പപദ്ധതിയിൽനിന്ന് കിറ്റെക്സ് പിന്മാറുന്നു

കിറ്റക്സ് സർക്കാരുമായി ഒപ്പുവെച്ച കോടികളുടെ വ്യവസായ സംരഭങ്ങളിൽ നിന്നും പിൻവാങ്ങുന്നുവെന്ന് റിപ്പോർട്ട്. സർക്കാർ ദ്രോഹിക്കുന്നുവെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കുന്നുവെന്നും ആരോപിച്ചാണ് കിറ്റെക്സിന്റെ പിൻവാങ്ങൽ. ഇതിലൂടെ നഷ്ടമാകുന്നത് മുപ്പത്തിഅയ്യായിരത്തോളം പേരുടെ തൊഴിൽ അവസരങ്ങളാണ്

എന്നാൽ ഇല്ലാത്ത പദ്ധതിയും മറ്റും ചൂണ്ടിക്കാട്ടി മാലിന്യം തടയാനുള്ള ഉദ്യോഗസ്ഥരുടെ പരിശോധനകൾ മുടക്കാനുള്ള കള്ളത്തരമാണ്‌ കീറ്റക്സ് നടത്തുന്നത് എന്നും വിമർശനം ഉണ്ട്. കേരള സർക്കാർ പോലും അറിയാത്തെ രഹസ്യ പദ്ധതികളാണിപ്പോൾ കീറ്റക്സ് പറയുന്നത് എന്നും ജന വികാരം ഉണ്ടാക്കി മാലിന്യം ഒഴുക്കുന്നത് തുടരാനുള്ള അടവ് നയങ്ങളാണിതെന്നും പറയുന്നു.

കിറ്റക്സ് പറയുന്നത് ഇങ്ങിനെ, സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു ഒപ്പു വെച്ച നിരവധി പദ്ധതികളി നിന്നാണ് കിറ്റെക്സ് പിൻവാങ്ങാൻ ഒരുങ്ങുന്നത് പരിശോധന എന്നപേരിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ പതിവായി കയറി ഇറങ്ങുന്നു മാനസികമായ പീഡനം ഏൽപ്പിക്കുന്നു. അത്തരത്തിൽ ഒരു പിന്തുണ കിറ്റെക്സിനെ വേണ്ടെന്നു വെയ്ക്കുകയാണ് ശക്തമായ പിൻവാങ്ങൽ നിലപാട് സ്വീകരിച്ചതിലൂടെ കിറ്റെക്സ് മാനേജ്‌മന്റ് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് അറിയച്ചതാണ് ഈ വിവരം. കഴിഞ്ഞ വർഷം അസെൻഡിൽ സർക്കാരുമായി ഒപ്പുവച്ചത് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ഒരു അപ്പാരൽ പാർക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 പുതുസംരംഭകർക്ക് അവസരം ഒരുങ്ങുമായിരുന്ന വ്യവസായ പാർക്ക് നിർമിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നുമാണു പിന്മാറുന്നത്.സർക്കാരിന്റെ പരിശോധനപ്രഹസനത്തിനു പിന്നിൽ കമ്പനിയയെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്നു ചെയർമാൻ ആരോപിച്ചു ഈ സർക്കാരിന്റെ കാലത്തു ആർക്കും ആരെയും എന്തും ചെയ്യാമെന്ന സാഹചചര്യമാണ്. ‘ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് കിഴക്കമ്ബലത്തെ​ കമ്പനിയിൽ നടന്നത്​. പരിശോധനക്ക് ശേഷജം നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. കമ്പനിയെ മുന്നോട്ട്​ കൊണ്ട്​ പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​. സർക്കാറിൻറെ അറിവോടെയാണ്​ പരിശോധനക്ക്​ ഓരോ ഡിപ്പാർട്ട്​മെൻറുകൾ വരുന്നത്​. സ്ഥലം MLA പി ടി തോമസും മാനേജ്മെന്റും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പരിശോധനയ്ക്കും ഉപദ്രവങ്ങൾക്കും പിന്നിൽ, സ്ഥലം MLA യാണെന്നാണ് ആരോപണം. പറഞിസ്ഥിതി പ്രശ്​നങ്ങൾ മൂലം തമിഴ്​നാട്ടിൽ അനുമതി നിഷേധിച്ച കമ്ബനിയാണ് കിഴക്കമ്ബല​ത്തേ കിറ്റക്​സ് കമ്പനി എന്ന്​ പി.ടി. തോമസ്​ എം.എൽ.എ സഭയിൽ ഉന്നയിച്ചിരുന്നു. ‘കടപ്രയാർ നദി മലിനീകരിക്കപ്പെട്ടു, കമ്ബനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്’-പി.ടി. തോമസ്​ എം.എൽ.എ പറഞ്ഞു. നിയമം അനുസരിച്ചേ ഏത്​ കമ്ബനിക്കും പ്രവർത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി എം.എൽ.എയ്ക്ക് നൽകിയ മറുപടി. ഈ ആരോപണങ്ങൾക്ക്​ തെളിവ്​ നൽകിയാൽ 50 കോടി രൂപ നഷ്​ടപരിഹാരം നൽകാമെന്ന്​ സാബു ജേക്കബും തിരിച്ചടിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ കിറ്റെക്സ് യൂണിറ്റുകളിൽ പരിശോധനയ്ക്ക് എത്തിയതായി സാബു പറയുന്നു. പത്തിലേറെ വണ്ടികളിൽ വന്നിറങ്ങുന്ന 40, 50 പേരുടെ സംഘം വിവിധ ഫ്ലോറുകളിലേയ്ക്ക് ഇരച്ചു കയറുകയാണു പതിവ്. ജോലി തടസപ്പെടുത്തി വനിതാ ജീവനക്കാരുടെ ഉൾപ്പടെ ഫോൺനമ്പരും വിലാസവും എഴുതിയെടുത്താണു മടങ്ങുന്നത്. മുന്നൂറിൽ അധികം ജോലിക്കാരെ ചോദ്യം ചെയ്തു പോകുന്നതല്ലാതെ എന്തിനാണു പരിശോധിച്ചതെന്നു പറയാറില്ലെന്നും അദ്ദേഹം പറയുന്നു.അപ്പാരൽ പാർക്കിലും വ്യവസായ പാർക്കിലുമായി 35000 പേർക്കു ജോലി ലഭിക്കുമായിരുന്ന പദ്ധതിയാണ് ഒഴിവാക്കുന്നത്. ധാരണാ പത്രം അനുസരിച്ച് അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും തയാറായിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതാണ്.

കീറ്റക്സ് കേരളത്തിലെ അനേകം ആളുകൾക്ക് മാറാരോഗവും ക്യാൻസറും ഉൾപെടെ കാരണമാക്കുന്ന രാസ മാലിന്യങ്ങൾ പുറം തള്ളുന്നു എന്ന ഗുരുതരമായ ആരോപണം ചർച്ച ആയിരുന്നു.കിറ്റക്സ് ഉയർത്തുന്ന വൻ മാലിന്യ വിഷയവും അനേകായിരങ്ങളുടെ ജീവ്നു ഭീഷണിയും 2012ൽ തന്നെ വലിയ വിഷമയായതും കീറ്റക് പൂട്ടികെട്ടാൻ ഉത്തരവിട്ടതുമാണ്‌. കീറ്റക്സ് കമ്പനിയുടെ കിഴക്കമ്പലത്തെ ടെക്സ്റ്റൈൽ മില്ലിലെ മാലിന്യ ജല പ്രശ്നത്തിനെതിരെ വലിയ പ്രതിക്ഷേധമുയരുന്നത് 2012 ൽ ആണ്,   മാലിന്യപ്രശ്നത്തിനെതിരെ ജനവികാരം ശക്തമായി സമരപരിപാടികൾ ആരംഭിച്ചതോടെ പഞ്ചായത്തു് കമ്പനി മലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് കത്തുനൽകി, എന്നാൽ കമ്പനി കത്ത് തള്ളി, അതോടെ, കീറ്റെക്സ് കമ്പനി അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികാരികൾ കമ്പനിയ്ക്ക് സെപ്റ്റബർ മാസത്തിൽ സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്തു ഭരണ സമിതിയും കീറ്റെക്സ് കമ്പനിയുമായുള്ള കുടിപ്പകയുടെ സൃഷ്ടിയാണ് ട്വന്റി20 എന്ന സംഘടനയും, കിഴക്കമ്പലം പഞ്ചായത്തിലെ രാഷ്ട്രീയവും

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

7 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

30 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

42 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

53 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago