entertainment

കണ്മണിക്കുട്ടിയുടെ ഡാൻസുമായി റിമിയും മുക്തയും, മകള് അമ്മയെപ്പോലെതന്നെ നടിയാകുമെന്ന് ആരാധകർ

മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്. താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറി ചെന്നതോടെ മുക്ത എന്ന നടിയുടെ താര മൂല്യവും വർധിച്ചു. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിനെ വിവാഹം ചെയ്തത്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

കണ്മണിയുടെ ഒരു ഡാൻസ് പങ്കുവെച്ചിരിക്കുകയാണ് മുക്തയും റിമിയും ‘കമ്മണി കുട്ടിയുടെ ഒമയോ ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ്‌ റിമി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിംഹാസനം എന്ന പൃഥ്വിരാജ് ചിത്രത്തിൽ റോണി റാഫേൽ സംഗീതം ചെയ്ത് റിമി ടോമി തന്നെ പാടിയ പാട്ടിനാണ് കണ്മണി കുട്ടി ഡാൻസ് കളിക്കുന്നത്. പാവാടയും നീല ടോപ്പും ധരിച്ചാണ് കുഞ്ഞു കണ്മണി ചുവടുവെക്കുന്നത്. റിമിയും മുക്തയും പങ്കുവെച്ച വീഡിയോക്ക് താഴെ ഒരുപാട് പേരാണ് കണ്മണിയുടെ ഡാൻസിന് കയ്യടികളുമായി എത്തുന്നത്. കണ്മണിയുടെ ചിരിയും ഡാൻസും ഇഷ്ടമായി എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. മകള് അമ്മയെപ്പോലെതന്നെ നടിയാകുമെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്.

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. 2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്.

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

8 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

9 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

10 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

11 hours ago