karmaexclusive

സജി ചെറിയാന്റെ 3 പെൺ മക്കളും ഡോക്ടർമാർ, പഠിച്ചതെല്ലാം സ്വാശ്രയ കോളേജുകളിൽ

രാജി വെച്ച മുൻ മന്ത്രി സജി ചെറിയാന്‌ 3 പെൺ മക്കളാണുള്ളത്. ഈ 3 പേരും എന്തു ചെയ്യുന്നു എന്നൊക്കെ അറിഞ്ഞ് കുട്ടി സഖാക്കൾ ഓഫീസ് തല്ലി പൊളിക്കാനും ജയിലിൽ പോകാനും വെടിയേറ്റ് മരിക്കാനും ഒക്കെ ആലോചിച്ച് ഇറങ്ങണം. സജി ചെറിയാന്റെ 3 മക്കളും ഉന്നത നിലയിൽ എന്ന് ചൂണ്ടിക്കാട്ടി സഖാക്കളായ യുവാക്കളേ ഓർമ്മപ്പെടുത്തുന്നത് രാഷ്ട്രീയ നിരീക്ഷകനായ കെ എം ഷാജഹാനാണ്‌. കൂത്തുപറമ്പ് വെടിവെയ്പ്പിൽ മരിച്ച് 5 ഡി വൈ എഫ് ഐക്കാരുടെ ചിത്രങ്ങൾക്കൊപ്പം ആണ്‌ കെ എം ഷാജഹാൻ കുറിപ്പ് പങ്കുവയ്ച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങിനെ

സജി ചെറിയാന് മൂന്ന് പെൺ മക്കൾ. മൂത്ത മകൾ നിത്യ ഡോക്ടർ. രണ്ടാമത്തെ മകൾ ദൃശ്യ ഡോക്ടർ. മൂന്നാമത്തെ മകൾ ശ്രവ്യ മെഡിക്കൽ വിദ്യാർത്ഥി. ഒരാൾ പഠിച്ചത് കാരക്കോണം സ്വാശ്രയ മെഡിക്കൽ കോളേജിൽ. മറ്റ് രണ്ട് പേരും പഠിച്ചത് മംഗലാപുരത്തെ സ്വാശ്രയ മെഡിക്കൽ കോളേജിൽ. സ്വാശ്രയ കോളേജുകൾക്കെതിരായ സമരത്തിൽ ഡി വൈ എഫ് ഐ ക്ക്‌ നഷ്ടപ്പെട്ടത് 5 ഉശിരന്മാരായ ചെറുപ്പക്കാരെ. വെറുതെ ഇന്ന് ഓർമ്മിപ്പിച്ചു എന്നേയുള്ളു.

ഒരുകാലത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കെതിരായ സമരത്തിലായിരുന്നു കൂത്തുപറമ്പിൽ 5 പാർട്ടിക്കാർ വെടിയേറ്റു മരിച്ചത്. കേരളത്തിൽ കലാപവും ചോര പുഴയും ഇതിനെതിരേ ഒഴുക്കി. എന്നാൽ പിൻ കാലത്ത് സി.പി.എം നേതാക്കളുടെ മക്കളേ തന്നെ അവർ ആദ്യം ഇത്തരം സ്വാശ്രയ കോളേജുകളിൽ വിട്ട് പഠിപ്പിച്ച് ഡോക്ടറും എഞ്ചിനീയറും ഒക്കെ ആക്കി. കേരളത്തിൽ സീറ്റു കിട്ടാത്ത അത്യാവശ്യം യോഗ്യത പോലും ഇല്ലാത്തവർക്ക് അന്യ സംസ്ഥാനത്ത് പോയി സീറ്റുകൾ വാങ്ങി. സജി ചെറിയാൻ 3 മക്കളേ ഇത്തരത്തിൽ സ്വയാശ്രയ കോളേജിൽ മെഡിസിൻ പത്തിപ്പിക്കണം എങ്കിൽ ചുരുങ്ങിയത് എത്ര കോടികൾ വാരി എറിഞ്ഞിട്ടുണ്ടാകും. ഈ പണം എല്ലാം എവിടെ നിന്ന്. സജി ചെറിയാനു കോടികൾ വാരി എറിയാൻ എന്താ വരുമാനം. ഇത്ര വലിയ ജോലി..ഇതൊക്കെ ചോദ്യം ആണ്‌.

പിണറായി വിജയന്റെ ഏക മകൻ വിദേശത്താണ്‌ ജോലി. പഠിച്ചത് യൂറോപ്പിൽ. മകൾ വീണയ്ക്ക് അമേരിക്ക വരെ വലർന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യം. ഇത്തരത്തിൽ സി.പി.എമ്മിലെ പ്രമുഖ നേതാക്കളുടെ മക്കൾ മിക്കവരും യൂറോപ്പിലും മറ്റുമാണ്‌. ഏറ്റവും അധികം വോട്ട് വാങ്ങി വിജയിച്ച ടീച്ചറമ്മ എന്ന് വിശേഷിപ്പിക്കുന്ന ശൈലജ ടീച്ചറുടെ മകനു കണ്ണൂർ വിമാനത്തവളുമായി ബന്ധപ്പെട്ട കോഴ വിവാദങ്ങളിൽ പങ്കുണ്ടെന്ന വാർത്തകൾ വന്നിരുന്നു. അന്വേഷണ ഏജൻസികളുടെ വിലയിരുത്തലിൽ ഖനനം നടത്താനുള്ള സ്ഥലങ്ങൾ പോലും ശൈലജ ണ്ടീച്ചറുടെ മകന്റെ ബിനാമികൾക്ക് ഉണ്ട് എന്നും പറയുന്നു.പാർട്ടി അതിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്ന വേളയിലാണ് കോടിയേരിയുടെ മകൻ ബിനോയ് ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം നാട്ടിലേക്ക് മുങ്ങി എന്ന ആരോപണം ഉയർന്നതും പിന്നീട് വൻ തുക ഗൾഫിൽ നല്കി ഒത്ത് തീർത്തതും. ചില സി.പി.എം നേതാക്കളുടെ കുടുംബം തന്നെ വിദേശത്താണ്‌. അദ്ധ്വാനിക്കുന്ന തൊഴിലാളികളായി സ്വന്തം മക്കളേ കൊടിപിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും വെട്ടിനും കുത്തിനും ഒന്നും കിട്ടില്ല. അതിനെല്ലാം നാട്ടിലെ സാധാരണ യുവാക്കൾ ഉണ്ടാകും. ഇടക്ക് എങ്കിലും നേതാക്കളുടെ മക്കളുടെ കാര്യം എന്തെന്നും അവർ എന്തു ചെയ്യുന്നു എന്നുമൊക്കെ പ്രവർത്തകർ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

ഇപ്പോൾ സജി ചെറിയാന്റെ 3 മക്കളും മെഡിസിൻ പഠിച്ച് അത്യുന്നത നിലയിൽ എത്തി എങ്കിൽ ഇത് നാട്ടിലെ എല്ലാ സഖാക്കൾക്കും അവരുടെ മക്കൾക്കും പ്രചോദനം ആകണം. എന്തിനായിരുന്നു കൂത്തുപറമ്പിൽ സഖാക്കൾ പിടഞ്ഞ് മരിച്ചത് എന്നും നേതാക്കൾ മറുപടി പറയണം. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനോട് എങ്കിലും പാർട്ടി ഇതിനെല്ലാം സമാധാനം പറയുന്ന നല്ലതായിരിക്കും. സ്വാശ്രയ കോളേജുകളിൽ മക്കളേ വിട്ട് പത്തിപ്പിച്ച് യൂറോപ്പിലേക്ക് കടത്താൻ ആയിരുന്നു എങ്കിൽ എന്തിനായിരുന്നു കൂത്തുപറമ്പിൽ കൂട്ട കുരുതി നടത്തിയത്.1994 നംവബർ 25ന് കൂത്തുപറമ്പിൽ ഉണ്ടായ വെടിവെപ്പിലാണ് 5 സഖാക്കൾ മരിച്ചത്.സ്വാശ്രയ കോളേജിനെതിരായ സമരത്തിൽ സഹകരന മന്ത്രി ആയിരുന്ന ന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് വെടിവെപ്പുണ്ടാകുകയായിരുന്നു. കെ കെ രാജീവൻ, കെ വി റോഷൻ, വി മധു, സി ബാബു, ഷിബുലാൽ എന്നീ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ വെടിവെപ്പിൽ മരിച്ചു.

Karma News Editorial

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

4 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

5 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

6 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

6 hours ago