കൊച്ചി. ശബരിമല തീർത്ഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടത്താവളം ഒരുക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ഒരു ലക്ഷത്തോളം ഭക്തരാണ് വിമാനമാർഗ്ഗം എത്തിയത്. വിമാനത്താവളത്തിലെത്തുന്ന ഭക്തൻമാർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഇടത്താവളത്തിൽ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.
സിയാൽ ആഭ്യന്തര ടെർമിനലിൽ പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്താണ് ഇടത്താവളം സ്ഥാപിച്ചിരിക്കുന്നത്. 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്ത് 2 കോടി ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക്കും ഇടത്താവളത്തിലുണ്ട്.
വരും ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ കൗണ്ടറും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറക്കും. ഇത്തവണ ഇടത്താവളം ഒരുക്കിയതിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അയ്യപ്പഭക്തർ എത്തും എന്ന പ്രതീക്ഷയുണ്ട്. വരും വർഷങ്ങളിലും വിമാനമാർഗം എത്തുമെന്ന ഭക്തരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് സിയാൽ.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…