topnews

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കൊച്ചി കോർപ്പറേഷന് പിഴ അടയ്ക്കാൻ സാധിക്കില്ല; സംസ്ഥാന സർക്കാരിന്റെ സഹായം തേടും

കൊച്ചി. ബ്രഹ്‌മപുരത്ത് മാലിന്യം കത്തി ജനങ്ങള്‍ ദുരിതത്തിലായതിന് പിന്നാലെ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴയിട്ടത് കോര്‍പ്പറേഷന് വലിയ തിരിച്ചടിയാണ്. സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന കൊച്ചി കോര്‍പ്പറേഷന് ഈ തുക കണ്ടെത്തുവാന്‍ സാധിക്കില്ല. പിഴ അടയ്ക്കുവാനും സര്‍ക്കാരിന്റെ സഹായം വേണ്ടിവരും.

2019ല്‍ ഹരിത ട്രൈബ്യൂണല്‍ സംഘം പ്ലാന്റും പരിസരവും സന്ദര്‍ശിച്ചിരുന്നു. മാലിന്യത്തില്‍ നിന്നും മലിന ജലം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതായി ഹരിത ട്രൈബ്യൂണല്‍ അന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലീച്ചെറ്റ് പ്ലാന്റ് നിര്‍മിക്കണമെന്നും ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കോര്‍പ്പറേഷന്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് കോടി പിഴ ചുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു കോടി രൂപ കോര്‍പ്പറേഷന്‍ കെട്ടിവെച്ച ശേഷം അപ്പീല്‍ പോയി സ്‌റ്റേ നേടി. പിന്നീട് പ്ലാന്റിലെയും പരിസരത്തെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ 2021ല്‍ 14.92 കോടി വീണ്ടും ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തി. ഇതിനും ഹൈക്കോടതിയില്‍ നിന്നും കോര്‍പ്പറേഷന്‍ സ്റ്റേവാങ്ങി.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങുക ബുദ്ധിമുട്ടാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago