trending

നവജാത ശിശുവിന്റെ മരണം, അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ അതിജീവിത ആശുപത്രിയിൽ തുടരുകയാണ്. പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. യുവതിയുടെ അറസ്റ്റ് സൗത്ത് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കേസിൽ കൊലക്കുറ്റത്തിന് പുറമേ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നതടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

അവിവാഹിതയായ അതിജീവിതയുടെ ആൺ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ അതിജീവിതയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ല എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയിൽ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാൻ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Karma News Network

Recent Posts

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

28 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

33 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

45 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

1 hour ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

1 hour ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

2 hours ago