topnews

നവജാത ശിശുവിന്റെ മരണം, യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇല്ലാതാക്കി കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. താന്‍ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നല്‍കി.പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തത്.

കൊച്ചിയിലെ നവജാത ശിശുവിൻ്റേത് കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

4 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

4 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

33 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

42 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

48 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago