trending

ഭാ​ഗ്യ ദേവത കടന്നെത്തിയത് ഓടിട്ട ഈ വീട്ടിലേക്ക്, ഓടിട്ട വീട് മാറ്റി പുതിയ ഒരെണ്ണം പണിയണം-റെജിൻ

സംസ്ഥാന മൺസൂൺ ബമ്പറിന്റെ അവകാശിയെ ഒടുവിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിൻ കെ രവിയാണ് ആ ഭാ​ഗ്യവാൻ. അഞ്ച് കോടി രൂപയാണ് റെജിന് ലഭിച്ചത്. നറുക്കെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ആർക്കാണ് ഭാഗ്യം എന്നത് ആദ്യ ദിവസങ്ങളിൽ അറിഞ്ഞിരുന്നില്ല.ഭാഗ്യവാനെ തേടിയുള്ള അന്വേഷണം നീണ്ടു. നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിൻ നോക്കിയത്. തന്റെ ടിക്കറ്റിനാണ് മൺസൂൺ ബമ്പർ ഭാഗ്യമായി പെയ്തിറങ്ങിയത് എന്ന സത്യം അറിയുന്നത് അപ്പോഴാണ്.ഭാര്യയും ചെറിയ മകളും അടങ്ങുന്ന കൊച്ചുവീട്ടിലേക്കാണ് മഹാഭാഗ്യം വന്ന് ചേർന്നത്.

പെരുമ്പാവൂരിലെ ഓൾഡ് മൂവാറ്റുപുഴ റോഡിലെ പവർ ലിങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് റെജിൻ. പെരുമ്പാവൂർ കുട്ടൻ പിള്ള കനി ഏജൻസിയിൽ നിന്നാണ് ലോട്ടറി എടുത്തത്. MD240331 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നറുക്കെടുപ്പ് ദിവസമാണ് റെജിൻ ലോട്ടറി എടുത്തത്.

സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്ന് റെജിൻ പറയുന്നു. ബംബർ ലോട്ടറികൾ മാത്രമാണ് എടുക്കാറുള്ളത്. വയ്യാത്ത ആരെങ്കിലും വന്നാൽ ചിലപ്പോൾ എടുക്കും. മുമ്പ് അയ്യായിരം രൂപ അടിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഭാര്യയെ വിളിച്ചു പറഞ്ഞു. ആദ്യം കുറേ കാലം നാട്ടിൽ മീൻ കച്ചവടം നടത്തിയിരുന്നു റെജിൻ കഴിഞ്ഞിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനതകൾ വന്നതോടെ അത് ഉപേക്ഷിച്ച് ജോലി നോക്കി.

ലഭിക്കുന്ന പണം കൊണ്ട് വീടും സ്ഥലവും വാങ്ങണം. നിലവിലുള്ള ബാധ്യതകൾ തീർക്കണം. കുറച്ചധികം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഒരു ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹമെന്നും റെജിൻ പറയുന്നു. ഭാര്യ സിബി മറ്റൊരു ഓഫീസിലും ജോലി നോക്കുന്നു. ഒരു മകളാണ് ഇവർക്ക് ഉള്ളത്.

Karma News Network

Recent Posts

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

2 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

31 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

33 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

57 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago