topnews

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രം ഉപഭോക്താക്കളെ പ്രവേശിപ്പിക്കുക ; ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം : മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ.

കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച്‌ വൃത്തം വരയ്ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പഭോക്താക്കള്‍ക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകള്‍ക്ക് മുന്നില്‍ വൃത്തം വരച്ച്‌ കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിര്‍ത്തേണ്ട ഉത്തരവാദിത്തം കട ഉടമകള്‍ക്കായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകള്‍ മുതലായ സാമ്ബത്തിക സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.

അവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാന്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കടകള്‍ക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റര്‍ പതിക്കേണ്ടത്

Karma News Network

Recent Posts

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.…

35 mins ago

സംസ്ഥാനവ്യാപക പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47…

54 mins ago

മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴു, സമാന പരാതി മുൻപും, ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് അധികൃതര്‍

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ…

1 hour ago

ചെക് ഡാം തുറക്കുന്നതിനിടെ പലകയിൽ കൈ കുടുങ്ങി, 53കാരൻ മരിച്ചു

കോട്ടയം : ചെക് ഡാം തുറക്കുന്നതിനിടെ മുങ്ങി മരണം. കരൂർ സ്വദേശി രാജു (53) ആണ് മരിച്ചത്. പാല കവറുമുണ്ടയിൽ…

1 hour ago

മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി, മുൻ ഡിജിപി അറസ്റ്റിൽ

ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി. മുൻ…

2 hours ago

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

2 hours ago