സംസ്ഥാന മൺസൂൺ ബമ്പറിന്റെ അവകാശിയെ ഒടുവിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിൻ കെ രവിയാണ് ആ ഭാഗ്യവാൻ. അഞ്ച് കോടി രൂപയാണ് റെജിന്‍ ലഭിച്ചത്. നറുക്കെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ആർക്കാണ് ഭാഗ്യം എന്നത് ആദ്യ ദിവസങ്ങളിൽ അറിഞ്ഞിരുന്നില്ല.ഭാഗ്യവാനെ തേടിയുള്ള അന്വേഷണം നീണ്ടു. നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിൻ നോക്കിയത്. തന്റെ ടിക്കറ്റിനാണ് മൺസൂൺ ബമ്പർ ഭാഗ്യമായി പെയ്തിറങ്ങിയത് എന്ന സത്യം അറിയുന്നത് അപ്പോഴാണ്.ഭാര്യയും ചെറിയ മകളും അടങ്ങുന്ന കൊച്ചുവീട്ടിലേക്കാണ് മഹാഭാഗ്യം വന്ന് ചേർന്നത്.
പെരുമ്പാവൂരിലെ ഓൾഡ് മൂവാറ്റുപുഴ റോഡിലെ പവർ ലിങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് റെജിൻ. പെരുമ്പാവൂർ കുട്ടൻ പിള്ള കനി ഏജൻസിയിൽ നിന്നാണ് ലോട്ടറി എടുത്തത്. MD240331 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നറുക്കെടുപ്പ് ദിവസമാണ് റെജിൻ ലോട്ടറി എടുത്തത്.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്ന് റെജിൻ പറയുന്നു. ബംബർ ലോട്ടറികൾ മാത്രമാണ് എടുക്കാറുള്ളത്. വയ്യാത്ത ആരെങ്കിലും വന്നാൽ ചിലപ്പോൾ എടുക്കും. മുമ്പ് അയ്യായിരം രൂപ അടിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഭാര്യയെ വിളിച്ചു പറഞ്ഞു. ആദ്യം കുറേ കാലം നാട്ടിൽ മീൻ കച്ചവടം നടത്തിയിരുന്നു റെജിൻ കഴിഞ്ഞിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനതകൾ വന്നതോടെ അത് ഉപേക്ഷിച്ച് ജോലി നോക്കി.
ലഭിക്കുന്ന പണം കൊണ്ട് വീടും സ്ഥലവും വാങ്ങണം. നിലവിലുള്ള ബാധ്യതകൾ തീർക്കണം. കുറച്ചധികം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഒരു ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹമെന്നും റെജിൻ പറയുന്നു. ഭാര്യ സിബി മറ്റൊരു ഓഫീസിലും ജോലി നോക്കുന്നു. ഒരു മകളാണ് ഇവർക്ക് ഉള്ളത്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…