കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശം പുറത്ത്. കേസിൽ കൊടി സുനിയുടെ ഇടപെടൽ തെളിയിക്കുന്നതാണ് ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശം. കൊയിലാണ്ടി അഷ്റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തു വന്നത്. ഇനി അതിന്റെ പുറകേ നടക്കേണ്ടതില്ല. പിന്നാലെ വന്നാലും വേറെയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൊടി സുനി ഭീഷണി മുഴക്കുന്നതാണ് സന്ദേശത്തിലുള്ളത്. കൊടി സുനി നേരത്തെ തന്നെ സഹായിച്ചിരുന്നെന്ന് മുഖ്യപ്രതി അര്ജുന് ആയങ്കി മൊഴി നല്‍കിയിരുന്നു.
‘ഞാനാ സുനിയാണേ, കൊടിയാ… കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ…ഇനി അതിന്റെ പുറകെ നടക്കണ്ട..കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല… കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്‍…’ കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്റഫിന് നല്കിയ ശബ്ദസന്ദേശമാണ് പുറത്തെത്തിയത്.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് കൊടി സുനിയുടെ നിര്‍ദേശമെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്റഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ് പ്രതി മോനായി ആണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന് (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…
പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…