entertainment

അമ്പിളി ദേവിയുടെ വിഷയത്തില്‍ പിന്നീട് എന്തുകൊണ്ട് ഇടപെട്ടില്ല, മറുപടിയുമായി അനു ജോസഫ്

നടി അമ്പിളി ദേവിയുടെ സ്വകാര്യ ജീവിതം അത്ര നല്ലതായിരുന്നില്ല. ചെറുപ്പം മുതല്‍ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങിയ അമ്പിളിയുടെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. ആദ്യ വിവാഹ ജീവിതം അധികനാള്‍ നീണ്ടു നിന്നില്ല. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷമാണ് അമ്പിളി നടന്‍ ആദിത്യന്‍ ജയനെ വിവാഹം ചെയ്യുന്നത്.

എന്നാല്‍ ആദിത്യന്‍ ജയനെ വിവാഹം ചെയ്തത് ജീവിതത്തിലെ വലിയ തെറ്റാണെന്ന് അമ്പിളി മനസിലാക്കിയത് അടുത്ത കാലത്താണ്. മറ്റൊരു ബന്ധം ആദിത്യന് ഉണ്ടെന്നും അമ്പിളിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായി. ഈ വിഷയത്തില്‍ വിവാദ സമയത്ത് അമ്പിളിക്ക് ഏറെ മാനസിക പിന്തുണ നല്‍കിയത് നടി അനു ജോസഫ് ആയിരുന്നു.

അമ്പിളിയുടെ പ്രശ്‌നം അറിഞ്ഞപ്പോള്‍ ഫോണിലൂടെ അനു ബന്ധപ്പെട്ടു, അമ്പിളിക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അനു പങ്കുവെച്ചു. അന്ന് അഭിമുഖം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും പിന്നീട് അമ്പിളിയുടെ പ്രശ്‌നങ്ങളെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാതിരുന്നതിനെ കുറിച്ചും അനു ജോസഫ് ഇപ്പോള്‍ തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അനുവിന്റെ പ്രതികരണം.

‘അമ്പിളിയെയും കുടുംബത്തെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. അമ്പിളിയുടെ അച്ഛനുമായിട്ടെല്ലാം നല്ല ബന്ധമുണ്ട്. ഈ പ്രശ്‌നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.

അതിന് ശേഷം പേഴ്‌സണലായി അവളെ വിളിയ്ക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്പിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ സംസാരിച്ചു. അതുകൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നത്.- അനു ജോസഫ് വ്യക്തമാക്കി.

Karma News Network

Recent Posts

14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി റാഹിദ് പിടിയിൽ

തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…

15 mins ago

നടുക്കുന്ന ക്രൂരത,നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…

21 mins ago

ദയാധനം സ്വീകരിക്കാനും മാപ്പ് നൽകാനും തയ്യാറാണെന്ന് കുട്ടിയുടെ കുടുംബം, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും

റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…

27 mins ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

58 mins ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

1 hour ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

1 hour ago