topnews

ഹലാൽ വിഷയം ചർച്ചയാക്കുന്നത് കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ

ഹലാൽ വിഷയം ചർച്ചയാക്കുന്നത് മൂലം കേരളത്തിലെ മത സൗഹാർദ്ദം തകരും എന്ന പ്രസ്ഥാവനയുമായി കോടിയേരി ബാലകൃഷ്ണൻ.ഹലാല്‍ വിവാദം  മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണ്‌ എന്നും ഇതിനു പിന്നിൽ ഉള്ളവരുടെ ലക്ഷ്യം അതാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നു.ബിജെപിക്കുള്ളില്‍ പോലും ഹലാൽ വിഷയത്തിൽ യോജിച്ച അഭിപ്രായം ഇല്ല. ഹലാൽ വിഷയം ചർച്ചയാക്കുന്നത് കേരളത്തിനു ഒരു ഗുണവും ഉണ്ടാവില്ല.എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാറിന്‍റെ മന്ത്രി ആക്കണം എന്ന ആവശ്യവും കോടിയേരി ബാലകൃഷ്ണൻ തള്ളി കളഞ്ഞു.ഓരോ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ജനതാ പാർട്ടികൾ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി പറഞ്ഞു.

ഹലാൽ വിഷയത്തിൽ ചർച്ചകൾ നിർത്തണം എന്നും മത സൗഹാർദ്ദം തകരും എന്നും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവന സൂചിപ്പിക്കുന്നത് സർക്കാരിനെയും ഇത് അസ്വസ്ഥപെടുത്തുന്നു എന്നാണ്‌. ഇത്തരം ചർച്ചകൾ പൊതു സമൂഹത്തിൽ സാധാരണമാണ്‌ എന്നും ജനാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ രീതിയിൽ മതങ്ങളേ വിമർശിക്കാനും മറ്റും സ്വാതന്ത്ര്യം ഉണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു.

എല്ലാ മതങ്ങളേയും വിമർശിക്കാം എന്നാൽ ചില പ്രത്യേക മതകാര്യങ്ങളേ വിമർശിച്ചാൽ അത് മത സൗഹാർദ്ദം തകരും എങ്കിൽ കേരള സമൂഹത്തേ ആ നിലയിൽ നിർമ്മിച്ചിരിക്കുന്ന സർക്കാരിന്റെയും മുന്നണികളുടേയും പ്രശ്നമാണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു. കോടിയേരിയുടെ പ്രസ്ഥാവന ജനാധിപത്യ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോജിക്കുന്നതല്ലെന്നും പറയുന്നു. പാലാ ബിഷപ്പിന്റെ മുട്ട്കാൽ തല്ലി ഒടിക്കും എന്നും കൊല്ലും എന്ന് പറഞ്ഞപ്പോൾ പോലും സി.പി.എം മത സൗഹാർദ്ദം തകരും എന്ന് പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌

Karma News Editorial

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

3 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

10 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

32 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

42 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago