kerala

അന്തസായി വോട്ട് പിടിക്കണം,കൊല്ലത്ത്‌ പ്രേമേട്ടനെ വിരട്ടി മുകേഷ്

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായി എന്‍.കെ പ്രേമചന്ദ്രനോട് അന്തസായി വോട്ട് പിടിക്കണം എന്ന് രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം. മുകേഷ്. കൊല്ലത്ത് രാഷ്ട്രീയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് കലാകാരനെ സ്ഥാനാര്‍ഥിയാക്കിയത് എന്ന എന്‍.കെ പ്രേമചന്ദ്രന്‍റെ വിമര്‍ശനത്തിനോടാണ് മുകേഷിന്‍റെ പ്രതികരണം.

തോല്‍ക്കുമെന്ന് ആധിയോ പരിഭ്രമമോ വന്നപ്പോഴാകാം പ്രേമചന്ദ്രന്‍ അങ്ങനെ പറഞ്ഞത്. കലാകാരന്‍ അത് മാത്രം ചെയ്താല്‍ മതി ബാക്കിയെല്ലാം ഞങ്ങള്‍ ചെയ്തോളം എന്ന നിലപാട് എത്രയോ ഭോഷ്കത്തരമാണ്. ഞങ്ങളും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് ജനസേവനം ചെയ്തുകൂടെ ? സംവാദത്തിന് വരു എന്ന് പറഞ്ഞ് ക്ഷണിക്കുന്നതിന്‍റെ രാഷ്ട്രീയം തനിക്ക് മനസിലാകുമെന്നും മുകേഷ് പറഞ്ഞു.

‘ഞാന്‍ ജനങ്ങളുടെ മുന്‍പില്‍ ചെന്നാല്‍ വോട്ടാണ്. യുഡിഎഫിന്‍റെ വികസനരേഖ പോലെ വലിയൊരു തമാശ വെറെ കണ്ടിട്ടില്ല. സംവാദം എന്ന് പറഞ്ഞ് ഇവര്‍ ആരെയാണ് വിരട്ടുന്നത്. കലയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും സത്യസന്ധമായ പ്രവര്‍ത്തനമെ എനിക്ക് ഉള്ളു. എനിക്ക് ഇവരെ പേടിക്കേണ്ട കാര്യമില്ല. എന്നെ സംവാദത്തിന് വിളിച്ച് വാര്‍ത്തയില്‍ ഇടം നേടാനുള്ള ഇവരുടെ ടെക്നിക്ക് എനിക്ക് പിടികിട്ടും. അതൊക്കെ കയ്യിരിക്കട്ടെ. ജനങ്ങള്‍ക്ക് മുന്‍പില്‍ റെയില്‍വെ കൊണ്ടുവന്നു, ബൈപാസ് കൊണ്ടുവന്നു എന്നൊക്കെ പറഞ്ഞാല്‍ പൊട്ടിച്ചിരിക്കും. ബഡായി ബംഗ്ലാവില്‍ പോലും ഇത്ര നല്ല തമാശ ഞാന്‍ പറഞ്ഞിട്ടില്ല. സ്വയം പരിഹാസ്യനാകാതെ വികസനം പറഞ്ഞ് അന്തസായി വോട്ട് പിടിക്കൂ’- മുകേഷ് പറഞ്ഞു.

അതേസമയം, താരപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിനാണ് കൊല്ലം മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. രണ്ട് സ്ഥാനാര്‍ഥികള്‍ സിനിമാ താരങ്ങളും മറ്റൊരാള്‍ പാര്‍ലമെന്റിലെ താരവുമാണ്. സിറ്റിങ് എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ പ്രകടനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ താരമായ ആളാണ്. അടുത്തയാള്‍ സിറ്റിങ് എം.എല്‍.എയും നടനുമായ സി.പി.എം. സ്ഥാനാര്‍ഥി എം. മുകേഷ്. പാര്‍ട്ടിക്കപ്പുറം ജനകീയരാണ് പ്രേമചന്ദ്രനും മുകേഷും. കൊല്ലത്ത് ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രത്യേകം മുഖവുരയുടെ ആവശ്യമില്ല. ഇവര്‍ക്കെതിരെ ആര്? എന്ന കൊല്ലംകാരുടെ ചോദ്യത്തിന് ബി.ജെ.പി. നല്‍കിയ മറുപടി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിനെയാകെ ഞെട്ടിച്ചു. കാരണം, മേല്‍പ്പറഞ്ഞ രണ്ടുസ്ഥാനാര്‍ഥികള്‍ക്കുമൊപ്പം.. താരപരിവേഷം കൊണ്ടും ജനകീയതകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പാകത്തിനൊരാളെ തന്നെയാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കൊല്ലത്തേക്ക് വിട്ടിരിക്കുന്നത്.. നടൻ കൃഷ്ണകുമാറിനെ.

നടന്‍ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികളില്ല. മൂന്നുവര്‍ഷമായി സജീവരാഷ്ട്രീയത്തിലുണ്ട്. 2021-ല്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ-ക്ലാസ് മണ്ഡലമായ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. കൃഷ്ണകുമാറോ! എന്ന് ചോദിച്ചവര്‍ക്ക്, മിന്നുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശക്തമായി നിറഞ്ഞുനിന്നുകൊണ്ടാണ് അദ്ദേഹം മറുപടി കൊടുത്തത്. വ്യക്തമായ വീക്ഷണങ്ങള്‍, പക്വമായ സംഭാഷണം, വിവേകപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍.. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കിടയില്‍ പാര്‍ട്ടിക്കപ്പുറത്തേക്ക് ജനകീയനാകാന്‍ കൃഷ്ണകുമാറിന് അധികം സമയം വേണ്ടിവന്നില്ല.

കൊല്ലത്തെ നിഷ്പക്ഷ വോട്ടുകളും ഭിന്നിച്ചുനില്‍ക്കുന്ന ഹിന്ദുവോട്ടുകളും ബി.ജെ.പി. പാളയത്തിലേക്ക് കൊണ്ടുവരാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാറെന്ന് ജില്ലയിലെ ഇതുവരെയുള്ള പ്രചാരണ പരിപാടികള്‍ കൊണ്ടുതന്നെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. കൊല്ലത്ത് ഐ.ടി.ഐയിലെത്തിയ കൃഷ്ണകുമാറിനെ അപമാനിച്ചുവിടാനാണ് എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചത്. എന്നാലതിനെ കൈയൊതുക്കത്തോടെ ഉപയോഗിച്ച കൃഷ്ണകുമാര്‍, കൊല്ലത്തെ തന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിലാകെ സംസാരവിഷയമാക്കി. വെറുപ്പിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയമല്ല, മറിച്ച് വികസനത്തിന്റെ രാഷ്ട്രീയമാണ് തനിക്ക് മുന്നോട്ടുവയ്ക്കാനുള്ളതെന്ന് പറയുന്നു ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍ പറയുന്നത്.

Karma News Network

Recent Posts

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

5 mins ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

17 mins ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

42 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

43 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

1 hour ago