entertainment

കാൻസർ വന്നപ്പോൾ സിനിമ മേഖലയിൽ നിന്ന് തന്നെ സഹായിച്ചത് ദിലീപും മമ്മൂട്ടിയും- കൊല്ലം തുളസി

മലയാള ചലച്ചിത്ര-ടെലിവിഷൻ രം​ഗത്തെ താരമാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിനു തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി-സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാർഡ് നേടിയെടുത്തു.

ഇപ്പോൾ, കൊല്ലം തുളസി പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കാൻസർ വന്ന് ഇരുന്ന സമയത്ത് തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് തന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും തനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നതും. 2012 മുതൽ തനിക്ക് ക്യാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെടേണ്ടി വന്നിരുന്നു

അക്കാലത്ത് മറ്റാരും കാര്യങ്ങൾ ഒന്നും തിരക്കിയില്ല ദിലീപാണ് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചേട്ടന് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ, എന്തെങ്കിലും വേണോ, അഭിനയിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചന്വേഷിച്ചത്. സ്വകാര്യജീവിതത്തിൽ താരങ്ങൾ എങ്ങനെയായാലും താരങ്ങൾ സാമൂഹികമായ എങ്ങനെ ഇടപെടുന്നു മറ്റുള്ളവരോട് സഹജീവിസ്നേഹം എങ്ങനെ കാണിക്കുന്നു എന്നതിന് ആധാരമാക്കിയാണ് ഒരു താരത്തെ ജനങ്ങൾ വിലയിരുത്തുന്നത്. തന്നെ വിളിച്ച് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു

“നമ്മുടെ പടത്തിൽ ഒരു ചെറിയ സംഭവമുണ്ട് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വേഷമാണ്, ചേട്ടൻ തന്നെ അഭിനയിച്ചാൽ അത് മനോഹരമായ ഉള്ളൂ” എന്ന് ദിലീപ് എന്നോട് പറഞ്ഞു. കൂടാതെ രണ്ടുമൂന്നു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം തരുകയും ചെയ്തു എന്ന് കൊല്ലം തുളസി പറയുന്നു.

Karma News Network

Recent Posts

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

40 seconds ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

32 mins ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

59 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

1 hour ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

3 hours ago