kerala

പിണറായിക്ക് കുഴലൂതുന്ന കാനത്തിന്റെ നേതൃത്വത്തിനെതിരെ കോട്ടയവും ഇടുക്കിയും.

ഇടുക്കി. പിണറായിക്ക് കുഴലൂതുന്ന കാനത്തിന്റെ നേതൃത്വത്തിനെതിരെ കോട്ടയത്തിന് പിറകെ ഇടുക്കിയും. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർത്ഥിയെ പുറംതള്ളി സലിം കുമാർ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി.

സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷവും സലിം കുമാറിന് വേണ്ടി വാദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ്ങിലൂടെയാണ് കെ സലീമിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി കെ കെ ശിവരാമനൊപ്പം നില്‍ക്കുന്ന നേതാവാണ് സലിം കുമാര്‍.

51 പേരുള്ള ജില്ലാ കൗണ്‍സിലില്‍ 43 പേരുടെ പിന്തുണയാണ് സലിംകുമാറിന് ലഭിച്ചത്. 10 മണ്ഡലങ്ങളില്‍ നിന്ന് 280 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നേരത്തെ, സമ്മേളന പ്രതിനിധികള്‍ ഇ എസ് ബിജിമോള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മുഖ്യ വിമര്‍ശനം.

അതേസമയം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയായ കോട്ടയത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തി വി ബി ബിനു ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. 29 വോട്ടാണ് ബിനു ലഭിച്ചത്. സന്തോഷ് കുമാറിന് 21 വോട്ടും കിട്ടി.

തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കാസർകോട്, കോട്ടയം സി പി ഐ ജില്ലാ സമ്മേളങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ കുഴലൂത്ത് തുടർന്നാൽ കാനം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുന്ന സാഹചര്യയുടെമാണ് ഉരുത്തിരിയുന്നത്.

 

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

6 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

8 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

29 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

49 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

50 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago