trending

കേരളം വിധിയെഴുതാൻ ഇനി രണ്ട് നാൾ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം വൈകിട്ട്

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനും മുൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിനും അഭിമാന പോരാട്ടമാണിത്. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള വിജയം അനിവാര്യം. വീറും വാശിയും നി‍റഞ്ഞ പ്രചാരണത്തിലുടനീളം വിവാദങ്ങളും വാക്പോരുകളും സജീവമായിരുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ പരമാവധി വോട്ട‍ർമാര നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 2019ൽ 19ലും വിജയിച്ചത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ആയിരുന്നു. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം ഒതുങ്ങി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാ‍ർഥിത്വവും ശബരിമല യുവതീപ്രവേശന വിഷയവുമടക്കം അന്ന് എൽഡിഎഫിന് തിരിച്ചടിയായി. എഎം ആരിഫിലൂടെ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. എന്നാൽ 2024ൽ സാഹചര്യം മാറിയെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ. കേരളത്തിൽനിന്ന് പരമാവധി സീറ്റുകൾ നേടി ലോക്സഭയിലെ അംഗസംഖ്യ ഉയ‍ർത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. ഇക്കുറി മന്ത്രിയും എംഎൽമാരുമടക്കം പോരാട്ടത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് പ്രചാരണം കൊഴുപ്പിച്ചത്.

അതേസമയം 2019ൽ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റ് കൂടി തിരിച്ചുപിടിച്ച് ഇക്കുറി ട്വൻ്റി 20 ലക്ഷ്യമിട്ടാണ് യുഡിഎഫ് പ്രചാരണം സജീവമാക്കിയത്. മുഴുവൻ സിറ്റിങ് എംപിമാ‍ർക്കും യുഡിഎഫ് സീറ്റ് നൽകി. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാനെത്തിയതും കെസി വേണുഗോപാൽ ആലപ്പുഴയിൽ ജനവിധി തേടുന്നതും ശ്രദ്ധേയം. സിറ്റിങ് എംപി കെ മുരളീധരനെ വടകരയിൽനിന്ന് തൃശൂരിലേക്ക് മാറ്റിയതും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് വടകരയിൽ ടിക്കറ്റ് നൽകിയതും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തിലൂടെ നഷ്ടപ്പെട്ട കോട്ടയം സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago