കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്. ബിലിവേഴ്സ് ചർച്ച് 6000 കോടി രൂപയുടെ വിദേശ പണം കൊണ്ടുവന്ന് ഇന്ത്യയുടെ സംബദ് വ്യവസ്ഥ അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കർമ്മ ന്യൂസ് പുറത്തുവിടുന്നത്. ഇപ്പോൾ കേരളത്തിലില്ലെന്നും അമേരിക്കയിലാണുള്ളതെന്നും കെപി യോഹന്നാൻ കർമ്മ ന്യൂസിനോട് പറഞ്ഞു. തന്റെ കുടുംബം ഇപ്പോഴും വളരെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥയിലാണ് കഴിയുന്നത്. താൻ നീതിമാനാണ്, കേരളത്തിലെ ബിവിലിയേഴ്സ് ചർച്ചിന്റെ ആസ്ഥികളെക്കുറിച്ചൊ എത്രമാത്രം പണമുണ്ടെന്നോ തനിക്ക് നിശ്ചയമില്ല, ചെറുവള്ളി എസ്റ്റേറ്റ് തന്റെ കീഴിലല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെപി യോഹന്നാന്റെ കുടുംബാംഗങ്ങളെപ്പോലും ഫ്രീയായി പരിചരിക്കാൻ ബിലിവേഴ്സ് ചർച്ചിന്റെ ആശുപത്രികൾ തയ്യാറായില്ലെന്ന് കുടുംബാംഗങ്ങളും കർമ്മ ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിലെ ബിലിവേഴ്സ് ചർച്ചിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സിജോ പന്തപ്പള്ളി എന്ന പുരോഹിതനാണ്. അദ്ദേഹമാണ് ഈ സംഭവത്തിലെ യഥാർത്ഥ വില്ലൻ എന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്. കെപി യോഹന്നാനെ ധിക്കരിച്ചുകൊണ്ട് പലകാര്യങ്ങളും നടത്തുന്നത് സിജോ പന്തപ്പള്ളിയാണ്. വളഞ്ഞ വഴികളിലൂടെ പല കേസുകളും വിജയിച്ച് കെപി യോഹന്നാനെ സിജോ ഭീഷണിപ്പെടുത്തുന്നതായും വിവരങ്ങൾ പുറത്തുവരുന്നു
വാർത്തയുടെ വിശദാംശങ്ങളിങ്ങനെ
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…