entertainment

തിലകന്‍ ചേട്ടന്റെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു, ഒടുവില്‍ പിണക്കം അവസാനിപ്പിച്ചത് ഭര്‍ത്താവിന്റെ കാമുകി

തന്റേതായ നിലപാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നടനായിരുന്നു തിലകന്‍. സഹപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട്. കെപിഎസി ലളിതയും തിലകനും തമ്മിലുണ്ടായ പിണക്കവും ഇണക്കവും സിനിമ മേഖലയിലുള്ളവര്‍ക്കറിയാം. വര്‍ഷങ്ങളോളം ഇരുവരും മിണ്ടാതിരിക്കുകയും ഒടുവില്‍ പിണക്കം അവസാനിപ്പിച്ചത് ശ്രീവിദ്യ ഇടപെട്ടാണ്. പലപ്പോഴും സിനിമ കോളങ്ങളില്‍ ഇവരുടെ ഇണക്കവും പിണക്കവും വാര്‍ത്തയായിട്ടുണ്ട്.

തിലകനും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമ മുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഭരതന്‍ ചമയം ഒരുക്കുന്നത്. ഈ ചിത്രത്തില്‍ കെപിഎസി ലളിതയ്ക്ക് വേഷം ഉണ്ടായിരുന്നില്ല. മുരളിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് തിലകനെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനാരോഗ്യവും വെള്ളത്തില്‍ ഇറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയതോടെ ആ വേഷത്തിലേക്ക് പിന്നീട് മുരളിയെ പരിഗണിക്കുകയായിരുന്നു.

എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ അന്ന് നഷ്ടമായ ചിത്രത്തെ കുറിച്ച് പറഞ്ഞ് തിലകന്‍ ചേട്ടന്‍ തന്നോട് വഴക്കുണ്ടാക്കുകയായിരുന്നു എന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത്. ചമയത്തിലെ വേഷം നഷ്ടമാവാന്‍ കാരണം ലളിതയാണെന്നും സിനിമയില്‍ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തെറ്റിയതെന്നും അന്ന് ലളിത പറഞ്ഞിരുന്നു.

ആ വഴക്കിന് ശേഷം കെപിഎസി ലളിതയും തിലകനും അങ്ങനെ സംസാരിക്കാറില്ലായിരുന്നു. വഴക്കിന് ശേഷവും ഒരുമിച്ച് ചിത്രങ്ങള്‍ ചെയ്തു. സ്ഫടികം, ഹാര്‍ബര്‍ ഈ സിനിമകളൊന്നും ചെയ്തിരുന്ന സമയത്തൊന്നും ഇരുവരും സംസാരിക്കാറുണ്ടായിരുന്നില്ല. സ്ഫടികത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടെ അഭിനയിക്കാന്‍ തിലകന്‍ ചേട്ടന്‍ സമ്മതിച്ചോയെന്നായിരുന്നു കെപിഎസി ലളിത അണിയറപ്രവര്‍ത്തകരോട് ചോദിച്ചത്.

സമാഗമം എന്ന പരിപാടിക്കായി വിളിച്ചപ്പോള്‍ ഇതേക്കുറിച്ച് പറയുമെന്ന് തിലകന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍ പറഞ്ഞോളൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അനിയത്തിപ്രാവെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യ ഇടപെട്ടാണ് ഇരുവരുടേയും പിണക്കം അവസാനിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടയിലും മറ്റുമൊക്കെയായി അദ്ദേഹം ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ട്, സ്നേഹത്തോടെയുള്ള ഉപദ്രവമായിരുന്നു എല്ലാമെന്നും കെപിഎസി ലളിത അന്ന് പറഞ്ഞിരുന്നു.

Karma News Network

Recent Posts

ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്, നർത്തകി സത്യഭാമ കീഴടങ്ങണം, ഹൈക്കോടതി

കൊച്ചി: ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന…

4 mins ago

ചക്രവാതച്ചുഴി, അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത് വാഡയ്ക്കുമുകളിലായി ചക്രവാതച്ചുഴി…

6 mins ago

സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന…

30 mins ago

ഇനി സുരേഷ് സർ ആണ്, ഇനി അങ്ങനെ ഞാൻ വിളിക്കൂ, സുരേഷ് ഗോപിയുടെ വിജയത്തിൽ മേജർ രവി

“പലരും ട്രോളി ഒരു വഴിക്കാക്കാൻ ശ്രമിച്ച വ്യക്തിയാണ് സുരേഷ് ഗോപി, സുരേഷ് ഗോപിയുടെ ഈ വിജയം എല്ലാവര്ക്കും ഉള്ള ഒരു…

46 mins ago

അഭിമാനകരമാണ്‌, രാജി വാർത്തകൾ ശരിയല്ല

താൻ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്‌ എന്നും സുരേഷ് ഗോപി. മോദി സർക്കാരിൻ്റെ…

56 mins ago

മുരളീധരന്റെ തോൽവി, തൃശൂർ ഡിസിസിയിൽ നാടകീയ രം​ഗങ്ങൾ, അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു

തൃശൂർ : കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ…

1 hour ago