topnews

ഒരുപാട് കാലം കൈയിൽ വെച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്കയാണവർക്ക്‌; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പിന്നിലെ കാരണത്തെപ്പറ്റി സുധാകരന്‍

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പുമായി വരാൻ കാരണം ഒരുപാട് കാലം കൈയിൽ വെച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്കയാവാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട എതിർപ്പുകളെപ്പറ്റി പരാമർശിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ നേതൃരംഗത്ത് നിൽക്കുന്ന ആരേയും മാറ്റിനിർത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ല. രണ്ട് തവണ ചർച്ച ചെയ്തെന്ന് താൻ പറഞ്ഞപ്പോൾ ചെയ്തില്ലെന്ന് അവർ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഡയറി ഉയർത്തിക്കാട്ടി വിശദീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയെ ശുദ്ധീകരിക്കാൻ ശ്രമം നടത്തുമ്പോൾ ഇത്രയധികം എതിർപ്പുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എല്ലാവരും സഹകരിക്കുമെന്ന് കരുതി. അതേസമയം ഇത്തരത്തിൽ വികാരം പ്രകടിപ്പിക്കുന്നവരെ കുറ്റപ്പെടുത്താനും പറ്റില്ല. ഒരുപാട് കാലം കൈയിൽ വെച്ച, സ്വയം നിയന്ത്രിച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്ക അവരുടെ മനസ്സിൽ കടന്നുവരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി ബോധ്യപ്പെടുത്തി മുന്നോട്ടുപോവും.

രമേശ് ചെന്നിത്തലയ്ക്ക് തന്നേക്കാളും പ്രായം കുറവാണ്. തനിക്ക് അതിൽ തർക്കമില്ല. മുതിർന്ന ആളെന്ന നിലയ്ക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷ. അച്ചടക്ക നടപടിക്ക് മുൻകാല പ്രാബല്യമുണ്ടായാൽ എത്ര പേർ കോൺഗ്രസിലുണ്ടാവുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും കെ സുധാകരൻ മറുപടി പറഞ്ഞു. താൻ അച്ചടക്കം ലംഘിച്ചിട്ടില്ല. അത്തരത്തിൽ ഒരു പ്രസ്താവന പോലും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കെപിസിസി അധ്യക്ഷനായി ഇരിക്കുന്നിടത്തോളം അച്ചടക്കത്തോടെ മാത്രമേ മുന്നോട്ടുപോവുകയുള്ളൂ. അല്ലാത്തപക്ഷം താൻ ഇതിന് നിൽക്കില്ല.

താനും വിഡി സതീശനും ടാർഗറ്റ് ചെയ്യപ്പെടുന്നതൊക്കെ താൽക്കാലികം മാത്രമാണ്. അതൊന്നും ശാശ്വതമായി നിലനിൽക്കില്ല. മറുഭാഗത്ത് ഞങ്ങൾക്ക് ആവേശം നൽകുന്ന അണികളുണ്ട്. അവരുടെ വിശ്വാസവും ആവേശവും ഞങ്ങൾക്ക് കരുത്ത് നൽകുമെന്നും സുധാകരൻ പറഞ്ഞു.

Karma News Editorial

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

14 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

14 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

31 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

39 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

40 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago