കൊല്ലം: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോട് ജില്ലാ നേതൃത്വം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അച്ചടിച്ചിറക്കിയ പോസ്റ്ററുകള്‍ എല്ലാം കെട്ടികിടക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
താന്‍ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ലെന്നും പരാതിയിലുണ്ട്. അതേസമയം പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ആര്.എസ്.എസ് നേതൃത്വം ഇടപ്പെട്ടിട്ടുണ്ടെന്ന് വിവരങ്ങള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലം മണ്ഡലത്തിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് നടന് കൂടിയായ കൃഷ്ണകുമാര്‍. നേരത്തെ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…