kerala

മഹാരാഷ്ട്രയിലെ ത്രിമൂർത്തി പാർട്ടികൾ ചേർന്നുണ്ടാക്കിയ പാവ സർക്കാരിന്റെ സ്വപ്നം സുപ്രീം കോടതി പൊളിച്ചടുക്കി, അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായ സന്തോഷം പങ്കുവെച്ച് ക്യഷ്ണ കുമാർ

അർണാബ് ഗോസ്വാമി ജയിൽ മോചിതനായ സന്തോഷം പങ്കുവെച്ച് നടൻ ക്യഷ്ണ കുമാർ. മഹാരാഷ്ട്രയിലെ ത്രിമൂർത്തി പാർട്ടികൾ ചേർന്നുണ്ടാക്കിയ പാവ സർക്കാരിന്റെ സ്വപ്നം സുപ്രീം കോടതി പൊളിച്ചടുക്കിയെന്ന് ക്യഷ്ണ കുമാർ പറഞ്ഞു. അർണബിനു ജാമ്യം ലഭിച്ചു. ഇരട്ടി ശക്തനായി പുറത്തിറങ്ങിയ ആർണബിനെ ആയിരങ്ങൾ സ്വീകരിക്കാനെത്തി. ബീഹാർ ഇലക്ഷന് പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ വിരോധികൾക്ക് ഇതൊരു കനത്ത പ്രഹരം തന്നെയെന്നും ക്യഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യക്കായി, ഇന്ത്യക്കാർക്കായി സംസാരിച്ചാൽ സഹിക്കാനാവാത്ത ഷുദ്രശക്തികൾ കള്ള കേസിൽ കുടുക്കി നോക്കി. ഇതിനു മുൻപ് ബോളിവുഡ് താര റാണി കങ്കണക്ക് നേരെ ആയിരുന്നു പ്രതികാര നടപടികൾ. അഗാടി സർക്കാർ കാങ്കണക്ക് മുന്നിൽ മുട്ട് മടക്കിയെന്നും ക്യഷ്ണ കുമാർ പറയുന്ു.

ക്യഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യം നിത്യം തുറന്നു പറയുന്നതിന് തടയിടാനും പിൻവാതിലിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങി നടത്തുന്ന അഴിമതികൾ മൂടാനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗത്തെയും, ഭാരതത്തിലെ No.1 ചാനൽ ഉടമയായ അർണബിനെയും, റിപ്പബ്ലിക് ചാനലിനെയും എന്നന്നേക്കുമായി നിശബ്ദനാക്കാം എന്ന് വിചാരിച്ച മഹാരാഷ്ട്രയിലെ ത്രിമൂർത്തി പാർട്ടികൾ ചേർന്നുണ്ടാക്കിയ പാവ സർക്കാരിന്റെ സ്വപ്നം സുപ്രീം കോടതി പൊളിച്ചടുക്കി. അർണബിനു ജാമ്യം ലഭിച്ചു. ഇരട്ടി ശക്തനായി പുറത്തിറങ്ങിയ ആർണബിനെ ആയിരങ്ങൾ സ്വീകരിക്കാനെത്തി. ബീഹാർ ഇലക്ഷന് പിന്നാലെ തകർന്നടിഞ്ഞ ഇന്ത്യ വിരോധികൾക്ക് ഇതൊരു കനത്ത പ്രഹരം തന്നെ.

ഇന്ത്യക്കായി, ഇന്ത്യക്കാർക്കായി സംസാരിച്ചാൽ സഹിക്കാനാവാത്ത ഷുദ്രശക്തികൾ കള്ള കേസിൽ കുടുക്കി നോക്കി. ഇതിനു മുൻപ് ബോളിവുഡ് താര റാണി കങ്കണക്ക് നേരെ ആയിരുന്നു പ്രതികാര നടപടികൾ. അഗാടി സർക്കാർ കാങ്കണക്ക് മുന്നിൽ മുട്ട് മടക്കി. ഇന്ന് അർണബിനു മുന്നിൽ വീണ്ടും മടക്കി.. പാൽഘറിൽ രണ്ടു ഹിന്ദു സന്യാസിമാരെ അതിക്രൂരമായി വധിച്ചത് ഭാരതീയർ മറന്നിട്ടില്ല. അവരുടെ ആത്മാക്കൾ പ്രവർത്തിച്ചു തുടങ്ങി. തിരിച്ചടികൾ ഒന്നൊന്നായി കിട്ടി തുടങ്ങി. ഇതൊരു ചെറിയ കാറ്റുമാത്രം.. വരും ദിവസങ്ങളിൽ ഇതൊരു കൊടുംകാറ്റാവും. അതിൽ പറന്നു പോകും ഈ തട്ടികൂട്ടിയ ക്രിമിനൽ സർക്കാർ. അർണബിനും റിപബ്ലിക് ചാനലിനും വിജയാശംസകൾ. ഒരു മുൻ വാർത്താവായനക്കാരനായിരുന്ന എന്റെ ഒരു വികാരപ്രകടനമോ, വർഗ്ഗസ്നേഹമോ, എന്തായി കണ്ടാലും തെറ്റില്ല.. ഏവർക്കും നന്മകൾ ഉണ്ടാവട്ടെ. ഭാരത് മാതാ കീ ജയ്.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

44 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago