Home kerala വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി, 15,000 രൂപയുടെ കുടിശ്ശിക

വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി, 15,000 രൂപയുടെ കുടിശ്ശിക

പത്തനംതിട്ട : പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് ഉൾപ്പെടെയുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരിയത്. 15,000 രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് ഓഫീസുകളുടെ ഫ്യൂസ് ഊരിയത്.
പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് ഉൾപ്പെടെയുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരിയത്.

വൈദ്യുതി ബില്ലിൽ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബി നടപടി. ഇന്ന് രാവിലെയായിരുന്നു സംഭവം. ഡി എഫ് ഒ ഓഫീസ് ഉൾപ്പെടെ 15,000 രൂപയുടെ കുടിശ്ശിക ഉണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ ബില്ല് മാത്രമേ അടക്കാതെയുള്ളൂ എന്നാണ് വനം വകുപ്പ് പറയുന്നത്.

ഇത് സംബന്ധിച്ച് ഉന്നത തലങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.