500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ് ഒന്നുമില്ലാതെ തിരുവല്ലയിൽ എത്തി തേരാ പാര നടന്ന എൻ എം രാജു ആയിര കണക്കിനു കോടികൾ ഇട്ട് അമ്മാനമാടിയത് എങ്ങിനെ? എങ്ങിനെ കോടികളുടെ റിസോട്ടിനെ വെല്ലുന്ന ബംഗ്ളാവ് പണിതു. അതിന്റെ രഹസ്യങ്ങളുടെ കെട്ടഴിക്കുകയാണ്‌ ഇപ്പോൾ തിരുവല്ലയിൽ നിന്നും ഞങ്ങളുടെ പ്രതിനിധി രഘുനാഥ് മുത്തൂർ.

500കോടിയുടെ പാവങ്ങളുടെ ജനങ്ങളുടെ നിക്ഷേപമാണ്‌ നെടുമ്പറമ്പിൽ ഫിനാൻസ് തകർത്തത്. തിരുവല്ലയിൽ തേരാ പാര നടന്ന എൻ എം രാജുവിനെ കൂറ്റൻ സ്വകാര്യ ബാങ്കിന്റെ അധിപൻ ആക്കിയതിനു പിന്നിൽ കെ എം മാണിക്കും മാണി കോൺഗ്രസിനും പങ്കുണ്ട്. കെ എം മാണിയുടെ വൻ നിക്ഷേപങ്ങൾ അടിഞ്ഞ് കൂടിയ ഇടമായിരുന്നു എന്ന് പറയുന്നു. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന മിഷ്യൻ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ എണ്ണിയാൽ തീരാത്ത പണം എൻ എം രാജുവിന്റെ ബാങ്കിലേക്ക് ഒഴുകി എന്നത് പരമ രഹസ്യം എന്ന് പാർട്ടിയിലെ അടക്കം പറച്ചിൽ.

അന്തരിച്ച കെ എം മാണിയുടെ കൈക്കാരനായാണ്‌ നെടുമ്പറമ്പിൽ രാജു ആകാശം മുട്ടെ വളർന്നതും . എന്നാൽ മാണി പോയതോടെ രാജുവിന്റെ പതനവും തുടങ്ങി.

നിക്ഷേപ തട്ടിപ്പിന് പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ തിരുവല്ലയിലെ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസിൻ്റെ ഉടമയും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവുമായ NM രാജു കെ.എം. മാണിയുടേയും ജോസ് കെ മാണിയുടേയും വിശ്വസ്തനായ പ്രജയായിരുന്നു. തിരുവല്ലാ എം.എൽ.എ. ആയിരുന്ന മാമ്മൻ മത്തായിയാണ് Nm രാജുവിനെ ഇവരുമായി അടുപ്പിച്ചത്. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് Nm രാജു നെടുംപറമ്പിൽ ഫൈനാൻസിയേഴ്സ് തുടങ്ങുന്നത്.

മാണിയുമായുണ്ടായിരുന്ന ബന്ധം ജോസ് കെ മാണിയുമായും തുടർന്നു. ജോസ് കെ മാണിയുടേയും ചില കേരള കോൺഗ്രസ് നേതാക്കന്മാരുടേയും ഒരു എം.പി.യുടേയുമൊക്കെ നിക്ഷേപം NM രാജുവിൻ്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞതോടെ ഇവർ നിക്ഷേപം പിൻവലിച്ചുവെന്നും സൂചനയുണ്ട്. പാർട്ടിയിൽ യാതൊരു പ്രവർത്തന പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത രാജുവിന് പാർട്ടിയിൽ സ്ഥാനമാനങ്ങൾ തേടിയെത്തുകയായിരുന്നു എന്നു വേണം പറയാൻ. ആദ്യം പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി. പിന്നീട് പാർട്ടി സംസ്ഥാന ട്രഷറർ.

തിരുവല്ലാ എം.എൽ. ഏ ആയിരുന്ന അന്തരിച്ച മാമ്മൻ മത്തായിയുടെ സന്തത സഹചാരിയായി കൂടെ നടന്നു എന്നതു മാത്രമാണ് NM രാജുവിൻ്റെ പാർട്ടി ബന്ധം.പാർട്ടിയിൽ രാജുവിനെതിരേ ശക്തമായ എതിർപ്പാണുണ്ടായിരുന്നത്, പ്രത്യേകിച്ചും യുവനിരയിലുള്ളവർക്ക്. ഇതു കാരണം രാജുവിനെ പാർട്ടി പരിപാടികളിലൊന്നും പങ്കെടുപ്പിച്ചിരുന്നുമില്ല. നിലവിലെ പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ മാത്രമാണ് എൻ.എം. രാജുവുമായി അടുപ്പമുണ്ടായിരുന്ന പാർട്ടി നേതാവ്. അതുകൊണ്ടാവാം അറസ്റ്റു ചെയ്ത ദിവസം NM രാജുവിനെ കാണാൻ തിരുവല്ലാ പോലീസ് സ്റ്റേഷനിൽ ചെറിയാൻ പോളച്ചിറയ്ക്കൽ എത്തിയത്.ആറു മാസം മുമ്പ് രാജു പാർട്ടി ട്രഷറർ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള കത്ത് പാർട്ടി ലീഡർ ജോസ് കെ മാണിക്ക് നല്കിയിരുന്നു എന്നാണ് പറയുന്നത്. ജോമോൻ ഇത്രയും കാലം അത് പോക്കറ്റിൽ കൊണ്ടുനടക്കുകയായിരുന്നു.

സ്വീകരിക്കുകയോ തിരസ്ക്കരിക്കയോ ചെയ്തില്ലായെന്നാണ് രാജുവിൻ്റെ അവകാശവാദം. Nm രാജു രാജി കത്ത് ജോസ് കെ മാണിക്ക് നല്കിയ വിവരം പാർട്ടിയിൽ മറ്റാരും അറിഞ്ഞിരുന്നില്ല. ജോസ് മാണിയോട് ചോദിക്കാൻ നേതൃത്വനിരയിലുള്ളവർക്കും അണികൾക്ക് ഭയമായിരുന്നു. ഏതായാലും Nm രാജു പാർട്ടി ട്രഷറർ സ്ഥാനം രാജിവെച്ചത് സംബന്ധിച്ച് ഇതുവരെ ജോസ് കെ മാണിയോ പാർട്ടി നേതൃത്വനിരയിലുള്ളവരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പിൽ റാന്നി സീറ്റിൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും ജില്ലയിൽ പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പു കാരണം നടക്കാതെ പോയി.

40 വർഷം മുമ്പ് എറണാകുളത്തു നിന്നും ചെറുപ്പത്തിൽ തിരുവല്ലയിലെത്തി YWCA യ്ക്ക് എതിർവശം ഒറ്റ മുറി ബിൽഡിംഗിൽ Nm ഫിനാൻസ്
എന്ന ധനകാര്യ സ്ഥാപനം നടത്തി പടിപടിയായി ഉയരുകയായിരുന്നു Nm രാജു.സാമ്പത്തികമായി ഉയർന്നതോടെ അധികാരത്തിൻ്റെയും ആർഭാടത്തിൻ്റെയും വഴി തേടിപ്പോയി. ഓതറ സ്വദേശിനിയെ വിവാഹം ചെയ്ത തോടെ തിരുവല്ലയിലെ ബന്ധങ്ങൾ ശക്തമായി. ഷാരോൺ ഫെലോഷിപ്പ് ചർച്ച് സഭയിലായിരുന്ന NM രാജു ഇപ്പോൾ IPC സഭാംഗമാണ്. ഭാര്യ ഓതറ സ്വദേശിനിയാണ്. നിക്ഷേപ തട്ടിപ്പുകേസ്സിൽ അറസ്റ്റിലായ രാജുവിനെയും രണ്ട് ആൺ മക്കളേയും മാവേലിക്കര സബ്ബ് ജയിലിലും ഭാര്യ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്.