kerala

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി, മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തു. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.

ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്. തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല.

karma News Network

Recent Posts

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

14 mins ago

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം.…

39 mins ago

യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം…

45 mins ago

ബാര്‍ കോഴ , ഇളവിനായി പണപ്പിരിവ്; ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: മദ്യത്തിൽ ഇളവു നല്കുന്നതിനായി പണപ്പിരിവ് എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക്…

1 hour ago

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം…

1 hour ago

ഇടുക്കിയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ…

2 hours ago