topnews

ജോലി സമ്മർദം താങ്ങാനായില്ല, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു

ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ. വിജയൻ (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ എറണാകുളം അമൃത ആസ്പത്രിയിലാണ് അന്ത്യം. ഏപ്രിൽ 29-ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാർട്ടേഴ്സിലാണ് വിഷം അകത്തുചെന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

പിന്നാലെ മംഗളൂരുവിൽ ചികിത്സയിലായിരുന്നു. പിന്നീട്‌ എറണാകാളത്തെ ആസ്‌പത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ജോലി സമ്മർദം താങ്ങാനാകാത്തതുകൊണ്ടാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഇദ്ദേഹം ചികിത്സയിലിരിക്കേ പോലീസിനോട് പറഞ്ഞിരുന്നു.

ബേഡകം സ്റ്റേഷൻ പരിധിയിലുണ്ടായ രാഷ്ട്രീയമുന്നണികളുടെ തർക്കം സംബന്ധിച്ച കേസിന്റെ അന്വേഷണച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഈ കേസിൽ വിവിധ ഭാഗങ്ങളിൽനിന്നുണ്ടായ സമ്മർദമാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

16 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

58 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago