kerala

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുക്കുകയായിരുന്നു. ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെ.എസ്.ആർ.ടി.സി. സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെ.എസ്.ആർ.ടി.സിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തു.

സംഭവത്തിൽ ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും

ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രതികരിച്ചു.

karma News Network

Recent Posts

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

15 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

24 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

30 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

43 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

1 hour ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago