kerala

കെഎസ്ആര്‍ടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല, ലാഭകരമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിയേ തീരൂ. അതിനാൽ കെഎസ്ആര്‍ടിസിയിൽ ലാഭകരമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കും. എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ട്.

പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തും. കെഎസ്ആര്‍ടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണ്. ശമ്പള – പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട് സർവ്വീസുകള ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്.

അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് എന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന് കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക.

പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Karma News Network

Recent Posts

ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു, ജോൺസൺ & ജോൺസൻ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: ഉത്പന്നങ്ങളുടെ വിവരങ്ങൾ വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലിറക്കി. ജോൺസൺ & ജോൺസൺ ലീഗൽ മെട്രോളജി ചട്ടം ലംഘിച്ചു. ഇടപ്പള്ളി…

7 mins ago

എന്റെ പ്രാണനിൽ ഓരോ തുടുപ്പിലും മോനിഷയുടെ ഓർമ്മകൾ ആണ്. അതാണ് സത്യം- മോനിഷയുടെ അമ്മ

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ…

15 mins ago

അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ സാബിത്ത് തന്നെ, ഇടപാട് എല്ലാം ക്രിപ്റ്റോ കറൻസി വഴി

സംസ്ഥാനത്ത് അവയവ മാഫിയകൾ ഉണ്ടെന്ന സംശയം തെളിയിക്കുന്നതായിരുന്നു കൊച്ചിയിലെ അവയവ കടത്ത് കേസ്. കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ തന്നെയാണ്…

28 mins ago

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം, സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍…

39 mins ago

യുണൈറ്റഡ് മുസ്ലീം ഫെഡറേഷൻ ഓഫ് ഇന്ത്യയെക്കുറിച്ചാണോ ഷെയിൻ പറഞ്ഞത് ? വിമർശനം

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം…

51 mins ago

പ്രതികൂല കാലാവസ്ഥ, വിമാനങ്ങൾ റദ്ദാക്കി, വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട്…

55 mins ago