kerala

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ റോഡെന്ന് അവര്‍ ചോദിച്ചെന്നും ഇതിന് പിന്നാലെ വാക്ക് തര്‍ക്കം ഉണ്ടായെന്നും ഡ്രൈവർ യദു എല്‍.എച്ച് പറഞ്ഞു. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവും ഇറങ്ങി വന്ന് തര്‍ക്കിച്ചെന്നും ഡ്രൈവര്‍ പറയുന്നു. മേയര്‍ ആണോ എം.എല്‍.എ ആണോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ ജോലിയില്‍ നിന്ന് പറഞ്ഞ് വിടാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഡ്രൈവറുടെ പ്രതികരണം. ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാഞ്ഞിട്ടും പിന്നിലുണ്ടായിരുന്ന മേയറുടെ വാഹനം നിര്‍ത്താതെ ഹോണടിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു.

സൈഡാക്കിക്കൊടുത്തപ്പോള്‍ കാര്‍ ബസിന് കുറുകെ നിര്‍ത്തി രണ്ടാളുകള്‍ ഇറങ്ങി വന്ന് തന്നെ ചീത്ത വിളിച്ചെന്നും ഡ്രൈവര്‍ പറഞ്ഞു. ‘തനിക്ക് ഞാനാരാണെന്ന് അറിയാമോ എന്നും എം.എൽ.എയാണെന്നും പറഞ്ഞ് അയാള്‍ തട്ടിക്കയറി. പിന്നാലെ ആര്യ രാജേന്ദ്രന്‍ ഇറങ്ങി വന്ന് ഞാന്‍ അവര്‍ക്കെതിരെ തെറ്റായ ആംഗ്യം കാണിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും പറഞ്ഞു. നിങ്ങള്‍ ആരാണെങ്കിലും വണ്ടി ഓടിക്കുമ്പോള്‍ ഒരു മാന്യത വേണ്ടേയെന്ന് ഞാന്‍ ചോദിച്ചു.

ബസിന്റെ ഡോര്‍ തുറന്ന് എന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും പൊലീസ് വരാതെ ഇറങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു. ഈ തര്‍ക്കത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്,’ ഡ്രൈവര്‍ പറഞ്ഞു. താന്‍ അവരെ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. വണ്ടി നടുറോട്ടില്‍ ഇട്ടാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്നും ഡ്രൈവര്‍ പറഞ്ഞു.

karma News Network

Recent Posts

എസി പൊട്ടിത്തെറിച്ചു, ശാസ്താംകോട്ടയിൽ വീടിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി…

9 mins ago

സന്തോഷകരമായി പോകുന്ന എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്യുന്നു, രഞ്ജിത്തുമായി യാതൊരു ബന്ധവുമില്ലെന്ന് നടി ആര്യ

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ അനില്‍. മുറ്റത്തെ മുല്ല,…

25 mins ago

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

41 mins ago

പ്രണയം പശ്ചാത്തലമാക്കി പരസ്യം, പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോളജ് മാനേജ്‌മെന്റ്

വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…

1 hour ago

വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നെന്ന് കമന്റ്, ഒടുവിൽ മാപ്പ്

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ഉഷാ…

1 hour ago

നവവധുവിന് ഭർത്താവിന്റെ മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ച, പരാതി നൽകി വീട്ടുകാർ

കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ ഭാര്യയുടെ മുഖത്തടിച്ച് യുവാവ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.…

1 hour ago