kerala

വാങ്ങാന്‍ മറന്ന ‘ബാലന്‍സ് തുക’ ഗൂഗിള്‍ പേയിലൂടെ അക്കൗണ്ടിലേക്ക്

ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍ മാതൃകയായി. മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്.

88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്‍ഡക്ടര്‍് 200 രൂപ നല്‍കി. പത്ത് രൂപ നല്കി ബാക്കി പിന്നെ തരാമെന്ന് യാത്രകാരനോട് പറഞ്ഞു. എന്നാല്‍ ഇതിനിടെ കോഴിക്കോട് ബസ്സിറങ്ങിയ അദ്ദേഹം ബാക്കി തുക വാങ്ങാന്‍ മറന്നു. ടീം കെ എസ് ആര്‍ ടി സി സുല്‍ത്താന്‍ ബത്തേരി വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗം കൂടിയായ അദ്ദേഹം ഗ്രൂപ്പ് അഡ്മിന്മാരിലൊരാളായ ശരത്തിനെ വിവരം അറിയിച്ച്‌ ടിക്കറ്റിന്റെ ഫോട്ടോയും നല്‍കി.

ജിനു നാരായണന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

വാങ്ങാന്‍ മറന്ന ‘ബാലന്‍സ് തുക’ ഗൂഗിള്‍ പേയിലൂടെ അക്കൗണ്ടിലേക്ക്!

സുല്‍ത്താന്‍ ബത്തേരി -കോഴിക്കോട് റൂട്ടില്‍ പോയന്‍റ് ടു പോയന്‍റ് സര്‍വീസ് ആരംഭിച്ചതുമുതല്‍ അതിലെ സ്ഥിരം യാത്രക്കാരിലൊരാളാണ്. കോഴിക്കോടേക്കു പോകാന്‍ പോയന്‍റ് ടു പോയന്‍റിനായി കാത്തുനില്‍ക്കുന്നതും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞദിവസം രാവിലെ കോഴിക്കോടേക്ക് പോകാന്‍ സുല്‍ത്താന്‍ ബത്തേരിയിലെ ചുങ്കം ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആര്‍.പി.സി 107 (പോയന്‍റ് ടു പോയന്‍റ്) എത്തി. 200 െന്‍റയും 500 െന്‍റയും നോട്ടും പത്തുരൂപയുടെ ചില്ലറ നോട്ടുകളുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. 200 െന്‍റ നോട്ട് നല്‍കി 88 രൂപയുടെ ടിക്കറ്റും കിട്ടി. പത്തുരൂപ ബാക്കിയും ലഭിച്ചു. ബാക്കി തരാമെന്ന് അറിയിച്ചു. എന്നാല്‍, 200 രൂപയുടെ നോട്ടാണ് നല്‍കിയതെന്ന കാര്യം ഞാന്‍ മറന്നു. 200 നോട്ടുണ്ടാക്കിയ ഒരു പൊല്ലാപ്പേ..!.

അങ്ങനെ കോഴിക്കോടെത്തി. പോയ കാര്യം നടത്തി തിരിച്ച കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് ഒാട്ടോയില്‍ വന്ന് പഴ്സ് നോക്കിയപ്പോഴാണ് 200 രൂപയുടെ കാര്യം ഒാര്‍മ വന്നത്. 100 രൂപ ബാക്കി കിട്ടാനുണ്ടെന്ന് മനസിലായി. ശ്രദ്ധയില്ലായ്മ, മറവി എന്നിവകൊണ്ടു 100 രൂപ നഷ്ടമായല്ലോ എന്നു കരുതി. എങ്കിലും സാരമില്ല കെ.എസ്.ആര്‍.ടി.സിക്കല്ലേ എന്ന് സമാധാനിച്ചു. കോഴിക്കോട് ഡിപ്പോയുടെ കൊണ്ടോടി ഫാസ്റ്റ് പാസഞ്ചര്‍ പോയന്‍റ് ടു പോയന്‍റ് ബസില്‍ മീനങ്ങാടിക്ക് തിരിച്ചുവരുമ്ബോള്‍, ടീം കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി കൂട്ടായ്മയിലെ അംഗം കൂടിയായ ഞാന്‍, ഗ്രൂപ്പ് അഡ്മിന്‍മാരിലൊരാളായ ശരത്തിനെ ഈ വിവരം അറിയിച്ചു. ടിക്കറ്റിെന്‍റ ഫോട്ടോയും നല്‍കി. അങ്ങനെ അദ്ദേഹം ഗ്രൂപ്പില്‍ സംഭവിച്ചകാര്യം വിശദീകരിച്ച്‌ പോസ്റ്റിട്ടു.

ഡിപ്പോയില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന അറിയിപ്പും കിട്ടി. ശരത്ത് എ.ടി.ഒയെ വിളിച്ചുകാര്യം പറഞ്ഞു. ഇതിനിടയില്‍ ഗ്രൂപ്പ് അംഗവും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ ദിലീപ് അരിവയലും വാട്സ്‌ആപ്പില്‍ സന്ദേശം അയച്ചു. കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലന്‍സ് തിരിച്ചു നല്‍കാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരിട്ടോ അല്ലെങ്കില്‍ ഗൂഗിള്‍ പേയിലൂടെയോ ബാക്കി തുക നല്‍കാമെന്നും പറഞ്ഞു.ശരത്തും ഇതേ കാര്യം അറിയിച്ചു. അങ്ങനെ ബസില്‍നിന്നും ബാക്കിവാങ്ങാന്‍ മറന്ന 100 രൂപ ഗൂഗിള്‍ പേ വഴി എ െന്‍റ അക്കൗണ്ടിലെത്തി

Karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ…

2 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

17 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

44 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

56 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago