trending

കാലങ്ങളോളം അധ്വാനിച്ച് ബിജെപിയ്ക്ക് രൂപം നല്‍കി; അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി മോദി

92ാം പിറന്നാള്‍ ദിനത്തില്‍ ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാള്‍ ആശംസയില്‍ കുറിച്ചു.

പിറന്നാൾ ആശംസകൾ നേരാൻ അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന്​ പൂച്ചെണ്ട്​ സമ്മാനിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്​ ഷാ, വർക്കിങ്​ പ്രസിഡൻറ്​ ജെ.പി നഡ്ഡ, ഉപാരാഷ്​ട്രപതി വെങ്കയ്യ നായിഡു എന്നിവരും  ആശംസകളുമായി അദ്വാനിയുടെ വസതിയിലെത്തി

”അദ്വാനിജിയ്ക്ക് പൊതുപ്രവര്‍ത്തനം എപ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ പോലും അദ്ദേഹം അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന് സംരക്ഷണം ആവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു”- മോദി ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി അദ്ദേഹം പതിറ്റാണ്ടുകളോളം അധ്വാനിച്ചു. ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയെന്നും മോദി പറഞ്ഞു.

1927 ല്‍ കറാച്ചിയിലാണ് എല്‍.കെ അദ്വാനി ജനിക്കുന്നത്. വിഭജനത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ബി.ജെ.പിയുടെ സ്ഥാപകാംഗങ്ങളില്‍ഒരാളായ അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം ബി.ജെ.പി പ്രസിഡന്റായിരുന്ന വ്യക്തിയുമാണ്. മോദി പ്രധാനമന്ത്രിയായ ശേഷം സജീവമല്ലാത്ത അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്

Karma News Network

Recent Posts

കൊല്ലത്ത് മാതാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. ആൻഡ്രിയയുടെ…

2 mins ago

വാത്മീകി കോർപ്പറേഷൻ അഴിമതി കേസ്, കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

വാത്മീകി കോർപ്പറേഷൻ അഴിമതി കേസിനെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു.…

28 mins ago

കങ്കണ റണാവത്തിനെ സി ഐ എസ് എഫ് ജവാൻ അടിച്ചു

ബി.ജെപി എം.പിയായി തിരഞ്ഞെടുത്ത നടി കങ്കണ റണാവത്തിനെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സി.ഐ എസ്.എഫ് ജവാൻ അടിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ…

33 mins ago

കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, വീഴ്ചയിൽ നിന്ന് പഠിച്ചില്ലെങ്കിൽ ഇടതുപക്ഷത്തിന് ത്രിപുരയിലെയും ബംഗാളിലെയും അവസ്ഥ

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ…

1 hour ago

സെൽഫി ജീവനെടുത്തു, ട്രെയിനിന്റെ എൻജിൻ തലയിൽ തട്ടി യുവതി മരിച്ചു

മെക്സിക്കോ സിറ്റി: ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ എൻജിൻ തലയിൽ തട്ടി യുവതി മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക…

1 hour ago

ബിജെപി നൽകിയ മാനനഷ്ട കേസ്, രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

ഡൽഹി: കർണാടക ബിജെപി ഘടകം നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ ബെംഗളൂരു കോടതിയിൽ ഹാജരാകും. 40%…

1 hour ago